ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ തിരുവനന്തപുരം ഡി സി സി അംഗം സുഹൈൽ ഷാജഹാനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇന്നലെയാണ് സുഹൈൽ ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം എ കെ ജി സെൻ്റർ അക്രമിച്ച കേസിലെ പ്രതികൂടിയാണ് സുഹൈൽ ഷാജഹാൻ. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഭീഷണിപ്പെടുത്തി ഇന്നലെയാണ് പത്ത് ലക്ഷം രൂപ വാങ്ങിയത്. ഇതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഡോ. സബൈൻ ശിവദാസനിൽ നിന്നുമാണ് ഇയാൾ പണം വാങ്ങിയത്. പിന്നീട് ഡോക്ടർ നൽകിയ പരാതിയിലാണ് ഡി സി സി അംഗം സുഹൈൽ ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പേട്ട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്ഥാപനത്തിനെതിരെ ഓൺലൈൻ മാധ്യമങ്ങളിലൂടെ വാർത്ത നൽകുകയും പിന്നീട് വാർത്തയുടെ പേരിൽ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.



