Wednesday, November 11, 2026
Homeകേരളംരാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: ആർ. ശ്രീലേഖയ്ക്ക് വക്കീൽ നോട്ടീസ്

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: ആർ. ശ്രീലേഖയ്ക്ക് വക്കീൽ നോട്ടീസ്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ ശ്രീലേഖയ്ക്ക് നോട്ടിസ്. കെപിസിസി ജനറല്‍ സെക്രട്ടറി കെ പി ശ്രീകുമാര്‍ ഫയല്‍ ചെയ്ത ക്രിമിനല്‍ മാനനഷ്ട കേസിലാണ് നോട്ടിസ്. കേസ് ഡിസംബര്‍ 2ന് പരിഗണിക്കും.

രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ശ്രീലേഖക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പുനലൂര്‍ പൊലീസാണ് കേസെടുത്തത്. BNS 192 വകുപ്പ് ചുമത്തിയായിരുന്നു കേസ്. ആര്‍ ശ്രീലേഖ സമൂഹത്തില്‍ ലഹളക്കുള്ള ശ്രമം നടത്തിയെന്നാണ് എഫ്‌ഐആര്‍.

പുനലൂരില്‍ നടന്ന ബിജെപി ജനസഭ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു രാഹുലിനെതിരെ ശ്രീലേഖയുടെ വിവാദ പരാമര്‍ശം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള രാഹുല്‍ഗാന്ധിയുടെ സമരത്തെ മയക്കുമരുന്ന് ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമായി ഉപമിച്ചായിരുന്നു അധിക്ഷേപം.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ