Wednesday, November 11, 2026
Homeഇന്ത്യടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്റിൽ ദുരന്തം: വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു.

ടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്റിൽ ദുരന്തം: വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു.

ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലുള്ള ടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്റിൽ മാലിന്യജല സംഭരണി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് കരാർ തൊഴിലാളികൾ ദാരുണമായി മരിച്ചു. കൃഷ്ണഗിരി ജില്ലയിലെ ഉള്ളുകുറുക്കൈ ഗ്രാമത്തിന് സമീപമുള്ള കമ്പനിയുടെ മാരി ഗോൾഡ് ഫാക്ടറിയിൽ തിങ്കളാഴ്ച വൈകിട്ട് 5.10-ഓടെയായിരുന്നു അപകടം.

ധർമ്മപുരി സ്വദേശികളായ സാരാഥി കുമാർ (25), അക്മൽ ബാബു ഭായി (28), കാവേരി (31) എന്നിവരാണ് മരണപ്പെട്ടത്. ‘നെൽക്കോ’ (Nelco) എന്ന കരാർ സ്ഥാപനം വഴിയാണ് ഇവർ ഇവിടെ ജോലിക്കെത്തിയത്. ഫാക്ടറിയിലെ എൻഎഫ് ടാങ്ക് പരിശോധിക്കുന്നതിനായി അടപ്പ് തുറന്ന അക്മൽ, വിഷവാതകം ശ്വസിച്ച് ഉടൻ തന്നെ ടാങ്കിനുള്ളിലേക്ക് വീഴുകയായിരുന്നു.

ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സാരാഥി കുമാർ അപകടത്തിൽപ്പെട്ടത്. തുടർന്ന് സുരക്ഷാ സംഘത്തെ വിവരമറിയിച്ച ശേഷം രക്ഷാപ്രവർത്തനത്തിന് മുതിർന്ന കാവേരിയും വിഷവാതകം ശ്വസിച്ച് ടാങ്കിൽ വീണു. മൂവരെയും പുറത്തെടുത്ത് ഉടൻ തന്നെ ഹോസൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ