തിരുവനന്തപുരം: ബാർ ലൈസൻസിനുള്ള ക്ലാസിഫിക്കേഷനിൽ ഇളവ് വരുത്തിയ ഇടതു സർക്കാർ നയത്തെ പിന്തുണച്ച് യുഡിഎഫ് സർക്കാരും. ഇത് സർക്കാർ സ്വീകരിച്ചത് ഭരണപരമായ ക്രമീകരണമാണ് ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നത്. നികുതി വകുപ്പിൻ്റെ സത്യവാങ്മൂലം എക്സൈസ് വകുപ്പുമായി ആലോചിച്ചെന്ന് മന്ത്രി എം. ലിജു പറഞ്ഞു. ബാർ ലൈസൻസ് പുതുക്കണമെങ്കിൽ സ്റ്റാർ ക്ലാസ്സിഫിക്കേഷൻ വേണം.
അകാരണമായി കാലതാമസം വന്നപ്പോൾ ടൂറിസം വകുപ്പ് വഴി ഒരുക്കി നൽകിയിരുന്നു. നിരസിച്ച ബാറുകളുടെ പട്ടിക എടുത്തു. അത് കേന്ദ്ര ടൂറിസം വകുപ്പിന് കൈമാറാൻ നിർദ്ദേശം കൊടുത്തു. നിരസിച്ച ബാറുകൾ പുതുക്കി കൊടുക്കേണ്ട ഉത്തരവാദിത്തം സർക്കാരിന് ഇല്ലെന്നും മന്ത്രി പറഞ്ഞു. പുതിയ എക്സൈസ് കമ്മീഷണറുടെ നിയമനം ഉചിതമായ സമയത്തുണ്ടാകും. എക്സൈസ് കമ്മീഷണറുടെ മാറ്റം ഇത് ആദ്യ സംഭവം ഒന്നുമല്ലല്ലോ. വിജിലൻസ് അന്വേഷണവും വരും. മദ്യനയവും വൈകില്ലെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം ബാർ ലൈസൻസുമായി ബന്ധപ്പെട്ട വിവാദങ്ങളിലെ പ്രതിസന്ധി ഇതുവരെ സർക്കാരിനെ വിട്ടൊഴിഞ്ഞിട്ടില്ല. അതിനിടയിലാണ് മദ്യനയവുമായി ബന്ധപ്പെട്ട സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുതിയ വിവാദത്തിന് തുടക്കമിടുന്നത്. ക്ലാസിഫിക്കേഷൻ സ്വീകരിച്ചിട്ടില്ലാത്ത ഹോട്ടലുകൾക്കും ബാർ ലൈസൻസ് പുതുക്കി നൽകാമെന്നത് സർക്കാർ നയത്തിന് അനുകൂല നിലപാടാണ് യുഡിഎഫ് കോടതിയിൽ.
കേന്ദ്ര സർക്കാരിൻ്റെ ക്ലാസിഫിക്കേഷൻ പരിശോധന വൈകുന്നതിനാൽ ഹോട്ടൽ വ്യവസായം പ്രതിസന്ധി നേരിടുന്ന സാഹചര്യമുണ്ടായി.അനുസരിച്ച് എം.ബി. രാജേഷ് എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്നു നടപ്പാക്കിയ ഭരണപരമായ ക്രമീകരണം മാത്രമാണ് ക്ലാസിഫിക്കേഷനിൽ ഇളവ് അനുവദിക്കുന്നത് എന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്.
എന്നാൽ വകുപ്പിലെ മറ്റു വിവാദങ്ങളെ പോലെ ഇതും മന്ത്രി അറിഞ്ഞിരുന്നില്ലെന്ന പതിവിന് ഇത്തവണ മാറ്റമുണ്ട്. ക്ലാസിഫിക്കേഷൻ ലഭിക്കാത്ത ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകിയത് സർക്കാർ തീരുമാനത്തിനെതിരെ മദ്യവിരുദ്ധ സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് കഴിഞ്ഞ സെപ്റ്റംബർ 29ന് നികുതി വകുപ്പ് അഡീഷണൽ സെക്രട്ടറി സത്യവാങ്മൂലം സമർപ്പിച്ചത്.



