Monday, November 9, 2026
Homeഅമേരിക്കഐക്യം ജീവന്റെ സാക്ഷ്യം: നോർത്ത് അമേരിക്കയിൽ മാർത്തോമ്മാ-സി.എസ്.ഐ-സി.എൻ.ഐ സഭകളുടെ ഐക്യ പ്രാർത്ഥനാ ദിനം ആചരിച്ചു

ഐക്യം ജീവന്റെ സാക്ഷ്യം: നോർത്ത് അമേരിക്കയിൽ മാർത്തോമ്മാ-സി.എസ്.ഐ-സി.എൻ.ഐ സഭകളുടെ ഐക്യ പ്രാർത്ഥനാ ദിനം ആചരിച്ചു

പി പി ചെറിയാൻ

 പി പി ചെറിയാൻ

ന്യൂയോർക്ക്/ ഡാളസ് :   : മലങ്കര മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിൽ മാർത്തോമ്മാ, സി.എസ്.ഐ, സി.എൻ.ഐ സഭകൾ സംയുക്തമായി ആചരിക്കുന്ന ഐക്യ പ്രാർത്ഥനാ ദിനം നവംബർ 8-ന് നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ ഇടവകകളിൽ ഭക്തിനിർഭരമായി ആചരിച്ചു.

ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പുറപ്പെടുവിച്ച സർക്കുലറിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇടവകകളിൽ പ്രാർത്ഥനാ ദിനം സംഘടിപ്പിച്ചത്. “മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ” (റോമർ 12:2) എന്ന തിരുവചനത്തെ ആസ്പദമാക്കിയായിരുന്നു ഈ വർഷത്തെ പ്രാർത്ഥനാ ശുശ്രൂഷകൾ ക്രമീകരിച്ചിരുന്നത്. ബാഹ്യമായ മാറ്റങ്ങളിൽ മാത്രം ഒതുങ്ങാതെ, ദൈവവചനത്തിലേക്കുള്ള മടങ്ങിവരവിലൂടെയും പ്രാർത്ഥനാജീവിതത്തിലൂടെയും സഭയെയും വിശ്വാസികളെയും നവീകരിക്കുക എന്ന ശക്തമായ സന്ദേശമാണ് ദിനാചരണം നൽകിയത്.

മലങ്കര മാർത്തോമ്മാ സുറിയാനി സഭ, സി.എസ്.ഐ, സി.എൻ.ഐ തുടങ്ങിയ സഭകൾ ചേർന്നുള്ള ‘കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ’ (CCI)-യുടെ കൂട്ടായ്മയും ശുശ്രൂഷയും സഭകളുടെ പരസ്പര ഐക്യവും സഹകരണത്തിൻ്റെയും വലിയൊരു സാക്ഷ്യമാണെന്ന് വിവിധ ഇടവകകളിൽ നിന്നുള്ള പ്രഭാഷകർ ഓർമ്മിപ്പിച്ചു.

ദിനാചരണത്തിൻ്റെ ഭാഗമായി ഡാളസ് സെൻ്റ് പോൾ മാർത്തോമ്മാ ചർച്ചിൽ നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയിൽ ഡാളസ് സി.എസ്.ഐ ഇടവക വികാരി റവ. ബൈജു ഈപ്പൻ മുഖ്യ സന്ദേശം നൽകി. ആരാധന കേവലം കാഴ്ച ഒത്തുകൂടലല്ലെന്നും, മറിച്ച് ദൈവവചനമുള്ള ആത്മപരിശോധനയ്ക്കും ആത്മീയീകരണത്തിനുമുള്ള അവസരമായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. “ക്രിസ്തുവിൽ ഒന്നായി ലോകത്തിന് സാക്ഷികളാകുക” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് അച്ഛൻ ആത്മീയ ചിന്തകൾ പങ്കുവെച്ചത്.

ആരാധനാക്രമങ്ങളും പാരമ്പര്യങ്ങളും ഉണ്ടെങ്കിലും തിരുവെഴുത്തുകളിലൂടെയും ക്രിസ്തുവിലൂടെയും വിശ്വാസികൾ ഒന്നാകണമെന്ന് സന്ദേശം വ്യക്തമാക്കുന്നു. ബാബേൽ ഗോപുരത്തിലെ മനുഷ്യൻ്റെ സ്വാർത്ഥമായ ഐക്യത്തിൽ നിന്ന് വ്യത്യസ്തമായി, പെന്തക്കോസ്ത് അനുഭവത്തിലെ ആത്മാവിൻ്റെ ഐക്യമാണ് സഭ മാതൃകയാക്കേണ്ടത്. സഭയിൽ വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ പ്രതിഷ്ഠിക്കാതെ ക്രിസ്തുവിനെ മാത്രം കേന്ദ്രബിന്ദുവാക്കിക്കൊണ്ട് മുന്നേറേണ്ടതിൻ്റെ പ്രാധാന്യവും അച്ചൻ ഊന്നിപ്പറഞ്ഞു.

ആരാധനയിലും പ്രാർത്ഥനയിലും മാത്രം ഒതുങ്ങാതെ, പരസ്പരമുള്ള ക്ഷമയിലൂടെയും സ്നേഹത്തിലൂടെയും ആ വിശ്വാസജീവിതം മിഷൻ പ്രവർത്തനങ്ങളിലേക്കും ലോകത്തിൻ്റെ നന്മയ്ക്കായുള്ള സാക്ഷ്യത്തിലേക്കും വ്യാപിക്കണം പ്രസംഗം ആഹ്വാനം ചെയ്തു. “കർത്താവേ, ഇതാ ഞാൻ, എന്നെ അയക്കണമേ” എന്ന യേശയ്യയുടെ സമർപ്പണത്തോടെ ഓരോ വിശ്വാസിയും സ്വന്തം ജീവിതത്തെ ആത്മപരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആഹ്വാനത്തോടെയാണ് അച്ഛൻ തൻ്റെ പ്രസംഗം ഉപസംഹരിച്ചത്. സെൻ്റ് പോൾ മാർത്തോമ്മാ വികാരി റവ രജിൻ രാജു സ്വാഗതവും ഇടവക സെക്രട്ടറി സോജി സ്കറിയാ നന്ദിയും പറഞ്ഞു

ഐക്യ ഞായറാഴ്ചയോടനുബന്ധിച്ച് നോർത്ത് അമേരിക്കയിലെ എല്ലാ ഇടവകകളിലും പ്രത്യേക ആരാധനയും മധ്യസ്ഥ പ്രാർത്ഥനയും നടന്നു. സഭയുടെ ആത്മീയ പുതുക്കത്തിനും വളർച്ചയ്ക്കും വേണ്ടി വിശ്വാസികൾ ഒന്നടങ്കം പ്രാർത്ഥനയിൽ പങ്കുചേർന്നു.

റിപ്പോർട്ട്‌ : പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ