Thursday, November 5, 2026
Homeകേരളംപേരാമ്പ്ര ചേനോളിയില്‍ യുവാവിനും ഭാര്യയ്ക്കും നേരെ ക്രൂരമായ ഗുണ്ടാ ആക്രമണം നടത്തിയ ക്വട്ടേഷന്‍ സംഘം അറസ്റ്റിൽ

പേരാമ്പ്ര ചേനോളിയില്‍ യുവാവിനും ഭാര്യയ്ക്കും നേരെ ക്രൂരമായ ഗുണ്ടാ ആക്രമണം നടത്തിയ ക്വട്ടേഷന്‍ സംഘം അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്ര ചേനോളിയില്‍ യുവാവിനും ഭാര്യയ്ക്കും നേരെ ക്രൂരമായ ഗുണ്ടാ ആക്രമണം നടത്തിയ ക്വട്ടേഷന്‍ സംഘങ്ങളായ കാവില്‍ കിടഞ്ഞോത്ത് എസ്എസ് ആകാശ്(26), കായണ്ണ ചെറുക്കാട് പാടിക്കുന്നുമ്മല്‍ ആര്‍ ബി അശ്വിന്‍(26), വാകയാട് തോട്ടത്തില്‍ അഭയ്(23) എന്നിവരെയാണ് പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി കെ അനില്‍ കുമാര്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗം എഎസ്ഐ സിഎം സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ 22-ാം തിയതി രാത്രി 9:30-നാണ് ചേനോളി കുണ്ടുങ്ങല്‍താഴെ മണ്ണച്ചാംകണ്ടി റഷീദിന്(45) നേരെ ആക്രമണമുണ്ടാകുന്നത്.

വിവാഹം മുടക്കിയെന്ന സംശയത്തെ തുടര്‍ന്നാണ് അയല്‍വാസി റഷീദിനെതിരെ ക്വട്ടേഷന്‍ നല്‍കിയത്. കാറില്‍ പെട്രോള്‍ തീര്‍ന്നെന്നും പേരാമ്പ്രയില്‍ പോയി പെട്രോള്‍ വാങ്ങാന്‍ ഓട്ടോറിക്ഷയുമായി വരാമോയെന്നും ചോദിച്ചാണ് അക്രമികള്‍ റഷീദിനെ തന്ത്രപരമായി സമീപിച്ചത്. ഓട്ടോയുമായി വീടിന് താഴെയെത്തിയ റഷീദിനോട്, അയല്‍വാസി ഏല്‍പ്പിച്ച ക്വട്ടേഷന്‍ ആണെന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു ആക്രമിച്ചത്.

ഓട്ടോറിക്ഷയില്‍ വെച്ച് റഷീദിന്‍റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ സംഘം, ഇരുമ്പുകട്ട ഉപയോഗിച്ച് നെറ്റിയില്‍ ഇടിച്ചു പരിക്കേല്‍പ്പിക്കുകയും ചവിട്ടിവീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് റഷീദിന്‍റെ വീട്ടിലേക്കും അതിക്രമിച്ചു കയറിയ സംഘം ഭാര്യ ഷംനയ്ക്ക് നേരെയും വധഭീഷണി മുഴക്കി. കണ്ണിലും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ റഷീദ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ