Wednesday, November 4, 2026
Homeഇന്ത്യതമിഴ്‌നാട്ടിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി...

തമിഴ്‌നാട്ടിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ഈ ഇളവ് അടുത്ത അഞ്ച് വർഷത്തേക്ക് പ്രാബല്യത്തിലുണ്ടാകും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവരുടെ നിവേദനം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് സംസ്ഥാന സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഉത്തരവ് ഒക്ടോബർ 30 മുതൽ പ്രാബല്യത്തിൽ വന്നു

ഗ്രൂപ്പ് I സർവീസുകളിൽ നിലവിൽ ജനറൽ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ ഉയർന്ന പ്രായപരിധി 32 വയസ്സും സംവരണ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികളുടേത് 37 വയസ്സുമാണ്. ഇളവ് വന്നതോടെ ഉയർന്ന പ്രായപരിധി യഥാക്രമം 37 ഉം 42 ഉം വയസ്സാകും. ഗ്രൂപ്പ് I തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് ജനറൽ വിഭാഗത്തിൽ നിലവിലെ ഉയർന്ന പ്രായപരിധി 42 വയസ്സും സംവരണ വിഭാഗങ്ങൾക്ക് 47 വയസ്സുമാണ്. ഇത് യഥാക്രമം 47 ഉം 52 ഉം വയസ്സായി വർദ്ധിക്കും.

ഗ്രൂപ്പ് II, ഗ്രൂപ്പ് II-A സർവീസുകളിൽ ജനറൽ വിഭാഗ ഉദ്യോഗാർത്ഥികളുടെ നിലവിലെ ഉയർന്ന പ്രായപരിധി 30 വയസ്സാണ്. അത് 35 വയസ്സായി മാറും. ജനറൽ വിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് 40 വയസ്സ് വരെയാണ് നിലവിൽ അപേക്ഷിക്കാൻ കഴിയുക. ഇത് 45 വയസ്സായി ഉയർത്തി. ഈ സർവീസുകളിൽ സംവരണ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയില്ല.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ