Friday, October 30, 2026
Homeകേരളംനാഷണൽ ബാംബു മിഷൻ: വിവിധ പദ്ധതികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

നാഷണൽ ബാംബു മിഷൻ: വിവിധ പദ്ധതികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയത്തിന്റെ കീഴിൽ നടപ്പിലാക്കുന്ന നാഷണൽ ബാംബു മിഷൻ പദ്ധതി പ്രകാരം മുള മേഖലയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി സംരംഭകർ, സ്വകാര്യ വ്യക്തികൾ, ഏജൻസികൾ, സ്ഥാപനങ്ങൾ, എൻ.ജി.ഒകൾ, ബാംബു സൊസൈറ്റികൾ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 60:40 ധനസഹായ പങ്കാളിത്തത്തോടെ ‘കൃഷോന്നതി യോജന’യുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. മുള നഴ്‌സറി, പ്ലാന്റേഷൻ, പ്രാഥമിക സംസ്‌കരണം, നൂതന ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും സംഭരണം, നൈപുണ്യ വികസനം, പ്രചാരണ പരിപാടികൾ, വിപണന വികസനവും, പിന്തുണയും, ഗവേഷണം തുടങ്ങി മുള മേഖലയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ് വിവിധ സ്‌കീമുകൾ വഴി ധനസഹായം ലഭിക്കുക.

അപേക്ഷകൾ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർമാരുടെ ശുപാർശയോടെ നവംബർ 20 നകം കേരള സംസ്ഥാന ബാംബു മിഷനിൽ സമർപ്പിക്കണം. മുള പ്ലാന്റേഷനുവേണ്ടിയുള്ള അപേക്ഷകൾ തൃശൂർ ജില്ലയിലെ പീച്ചിയിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന വന ഗവേഷണ കേന്ദ്രത്തിൽ സമർപ്പിക്കണം. വെബ്സൈറ്റ്: www.keralabamboomission.org

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ