Wednesday, October 21, 2026
Homeകേരളം'ആണുങ്ങളുടെ സർക്കാർ' പോലുള്ള പരാമർശങ്ങൾ പൊതുവേദികളിൽ ഒഴിവാക്കണം: എം എം ഹസൻ

‘ആണുങ്ങളുടെ സർക്കാർ’ പോലുള്ള പരാമർശങ്ങൾ പൊതുവേദികളിൽ ഒഴിവാക്കണം: എം എം ഹസൻ

തിരുവനന്തപുരം: കോൺഗ്രസിൽ ഒരു ഭിന്നതയും ഇല്ല എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സൻ. അടൂർ പ്രകാശിന് അപ്രകാരം ഒരു അഭിപ്രായം ഉണ്ടായിരുന്നെങ്കിൽ അത് നേതൃത്വത്തെ അറിയിക്കണമായിരുന്നു. അത് അദ്ദേഹം ചെയ്യുകയും ചെയ്തു. പിന്നെ അത് പൊതുവേദികളിൽ പറയേണ്ടതില്ലായിരുന്നു എന്നാണ് എം എം ഹസ്സന്‍റെ പ്രതികരണം.

മുഖ്യമന്ത്രിയെ ഒരാൾ നിരന്തരം കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരാൾ ഉണ്ടെന്ന മന്ത്രി കെ മുരളീധരന്‍റെ പരാമർശം ചൂണ്ടിക്കാട്ടിയപ്പോൾ, അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും എന്തായാലും തന്‍റെ പിന്നിൽ ആരുമില്ലെന്നും എം എം ഹസൻ വ്യക്തമാക്കി.

ആണുങ്ങളുടെ സർക്കാർ ആണെങ്കിൽ മാസപ്പടി കേസിൽ പിണറായിക്കെതിരെ നടപടിയുണ്ടാകും എന്ന കെ സുധാകരന്‍റെ പരാമർശത്തെ കുറിച്ചും എം എം ഹസൻ പ്രതികരിച്ചു. അത്തരം പരാമർശങ്ങളെല്ലാം പൊതുവേദികളിൽ ഒഴിവാക്കേണ്ടതാണ്. ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടല്ലോ ഈ സർക്കാരിലെന്ന് എം എം ഹസൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ