Thursday, October 15, 2026
Homeകേരളംതൃശൂർ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് വീണ്ടും താത്കാലികമായി നിർത്തിവച്ചു; നാളെ വിദഗ്ധ സമിതി...

തൃശൂർ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് വീണ്ടും താത്കാലികമായി നിർത്തിവച്ചു; നാളെ വിദഗ്ധ സമിതി പരിശോധന നടത്തും

തൃശൂർ: പ്രതിഷേധങ്ങൾ ശക്തമായതോടെ, തൃശൂർ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് വീണ്ടും നിർത്തിവച്ചു. ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദഗ്ധ സമിതി ദേശീയപാത 66-ൽ പരിശോധന നടത്തിയ ശേഷം ആയിരിക്കും ടോൾ പിരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. അതേസമയം, റോഡ് പണി പൂർത്തിയാകാതെ ടോൾ പിരിവ് തുടങ്ങിയാൽ തടയുമെന്ന് എൽഡിഎഫും പ്രഖ്യാപിച്ചു.

പ്രതിഷേധങ്ങൾക്ക് ശേഷം നിർത്തിവെച്ച തൃശൂർ നാട്ടികയിലെ ടോൾ പിരിവ് രഹസ്യമായി പുനരാരംഭിക്കാനായിരുന്നു കമ്പനിയുടെ നീക്കം. എന്നാൽ രാവിലെ എൽഡിഎഫും വൈകിട്ട് യുഡിഎഫും ടോൾ പ്ലാസ ഉപരോധം നടത്തി. ടോൾ പിരിക്കില്ല എന്ന് പൊതുമരാമത്ത് മന്ത്രി നൽകിയ ഉറപ്പു കൂടി പാഴ് വാക്കായി എന്ന പ്രചാരണവുമായി എൽഡിഎഫ് രംഗത്ത് വന്നപ്പോൾ ഒടുവിൽ ജില്ലാ ഭരണകൂടവും സർക്കാരും ഇടപെടുകയായിരുന്നു. ടോൾ പിരിവ് വീണ്ടും നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റി കരാർ കമ്പനിയോട് ആവശ്യപ്പെട്ടു.

ജില്ലാ ഭരണകൂടവും ദേശീയപാത അതോറിറ്റിയും അടങ്ങുന്ന വിദഗ്ധ സമിതിയുടെ പരിശോധനകൾക്ക് ശേഷം മാത്രമേ ടോൾ പിരിവ് തുടങ്ങൂ എന്നാണ് ഏറ്റവും ഒടുവിലത്തെ ഉറപ്പ്. ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരം ടോൾ പ്ലാസയും കടന്ന് തൃശ്ശൂർ കളക്ടറേറ്റ് മുന്നിലേക്ക് ആയിരിക്കും എന്ന് എൽഡിഎഫും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ