തിരുവനന്തപുരം: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർത്തു. അബ്ദുറഹിമാൻപദവി ദുരുപയോഗം സ്‌പോൺസർക്ക് അന്യായമായ ലാഭം ഉണ്ടാക്കാൻ മന്ത്രി സഹായം ചെയ്തുവെന്നും എസ്ഐടി വിലയിരുത്തുന്നു.
വഴിവിട്ട ഇടപെടലും മന്ത്രിയുടെ ഓഫീസിൽ. സ്‌പോൺസർക്ക് അന്യായമായ ലാഭം ഉണ്ടാക്കാൻ സഹായം ചെയ്തു എന്ന് വിലയിരുത്തുന്നു. അബ്ദുറഹിമാൻ്റെ മൊഴി എസ്ഐടി പരിശോധിച്ചു. പ്രതി ചേർത്തതിൽ അന്തിമ തീരുമാന മൊഴിയും രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും.
കേസിൽ എസ്ഐടി അന്വേഷണം ഇനി നിർണ്ണായക ഘട്ടത്തിലാണ്. പ്രാഥമിക റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. വി. അബ്ദുറഹിമാൻ്റെ മൊഴിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മന്ത്രിയുടെ ഓഫീസിൽനിന്നുള്ള കത്തിടപാടുകൾ, ടെൻഡറില്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ തിരഞ്ഞെടുത്തത്, അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള ചർച്ചകൾക്കായുള്ള വിദേശയാത്ര അങ്ങനെ എല്ലാം അന്വേഷണത്തിൻ്റെ പരിധിയിലുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തെത്തിയ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയതിന് ശേഷമാണ് നോട്ടീസ് നൽകിയത്. ഇപ്പോൾ നിർണ്ണായകമാകുന്നത് അന്വേഷണ സംഘത്തിൻ്റെ ശുപാർശയാണ്.
അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പ്രാഥമിക റിപ്പോർട്ടിലെ നിർദ്ദേശം. വഴിവിട്ട സഹായം നൽകിയതിൽ ആർക്കൊക്കെ പങ്കുണ്ട്, സാമ്പത്തിക ഇടപാടുകളിൽ ആരുടെയൊക്കെ പങ്കാളിത്തമുണ്ട് എന്നുള്ള ചോദ്യങ്ങൾക്കാണ് തുടർ അന്വേഷണത്തിലൂടെ ഉത്തരം തേടുക.



