Friday, October 2, 2026
Homeകേരളംആറളത്തെ വിറപ്പിച്ച മോഴയാന 'കണ്ണൂർ മഖ്‌ന'യെ മയക്കുവെടിവെച്ചിട്ടും മയങ്ങിയില്ല: കുങ്കി ആനകളെ കൊണ്ടുവന്നു പ്രവർത്തനം തുടരുന്നു

ആറളത്തെ വിറപ്പിച്ച മോഴയാന ‘കണ്ണൂർ മഖ്‌ന’യെ മയക്കുവെടിവെച്ചിട്ടും മയങ്ങിയില്ല: കുങ്കി ആനകളെ കൊണ്ടുവന്നു പ്രവർത്തനം തുടരുന്നു

കണ്ണൂർ: ആറളത്തെ വിറപ്പിച്ച മോഴയാന ‘കണ്ണൂർ മഖ്‌ന’യെ മയക്കുവെടി വെച്ചു. ആറളം ഫാം പതിമൂന്നാം ബ്ലോക്കിൽ വെച്ചാണ് മയക്കുവെടി വെച്ചത്. എന്നാൽ മൂന്ന് തവണ മയക്കുവെടിവെച്ചിട്ടും ആന മയങ്ങിയില്ല. പ്രവർത്തനം തുടരുകയാണ്.

ഫോറസ്റ്റ് സംഘത്തിന് ആനയ്ക്ക് അടുത്തേക്ക് എത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മോഴക്ക് സമീപമായി മറ്റൊരു കാട്ടാന കൂട്ടം കൂടിയുണ്ട്. ഡാർട്ടിങ് ടീം, ഡോക്ടർമാരുടെ സംഘവും ആനയെ നിരീക്ഷിക്കുകയാണ്. ഒരു കിലോമീറ്റർ അധികം വഴിതെളിച്ച് ആനയെ പുറത്തെത്തിക്കാനാണ് ശ്രമം. മുത്തങ്ങയിൽ നിന്നുൾപ്പടെയുള്ള കുങ്കി ആനകളേയും ഒരു സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. രാത്രി വൈകിയാലും നടപടിയെടുക്കാനാണ് സംഘത്തിൻ്റെ തീരുമാനം.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ