Saturday, September 26, 2026
Homeകേരളം'തുടക്കം’ സിനിമയിലൂടെ ​ഗംഭീര അരങ്ങേറ്റം നടത്തിയ വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന രണ്ടാമത്തെ സിനിമയുടെ...

‘തുടക്കം’ സിനിമയിലൂടെ ​ഗംഭീര അരങ്ങേറ്റം നടത്തിയ വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന രണ്ടാമത്തെ സിനിമയുടെ പ്രഖ്യാപനമായി

‘തുടക്കം’ സിനിമയിലൂടെ ​ഗംഭീര അരങ്ങേറ്റം നടത്തിയ വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന രണ്ടാമത്തെ സിനിമയുടെ പ്രഖ്യാപനമായി. ‘ലൂക്ക’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ അരുൺ ബോസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്നാണ് നിർമാണം.

എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാമത്തെ സിനിമ കൂടിയാണിത്. ‘ഉയരെ’, ‘ജാനകി ജാനേ’ എന്നിവയാണ് ഇവർ നിർമിച്ച മുൻ ചിത്രങ്ങൾ. മലയാളം ഇതുവരെ പറയാത്ത വ്യത്യസ്തമായ പ്രമേയത്തിലാണ് സിനിമ ഒരുങ്ങുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. വേറിട്ട പ്രമേയവും പുതുമയാർന്ന അവതരണവും ചേർന്ന സിനിമാ അനുഭവമായിരിക്കും ഇതെന്നുമാണ് അണിയറ പ്രവർത്തകരുടെ അവകാശ വാദം.

രത്തീന, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ഈ സിനിമയുടെ രചന നിർവഹിക്കുന്നത്. സുഹാസും ഷറഫുവും ‘വരത്തൻ’, ‘വൈറസ്’, ‘റൈഫിൾ ക്ലബ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ എഴുത്തുകാരാണ്. സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ച് അണിയറക്കാർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സാമുവൽ ഹെൻറിയാണ് ഛായാഗ്രാഹകൻ. മഹേഷ് ഭുവനേന്ദ് ചിത്രസംയോജനവും ഹിഷാം അബ്ദുൾ വഹാബ് സംഗീത സംവിധാനവും നിർവഹിക്കുന്നു. ആഷിഖ് എസ് ആണ് പ്രൊഡക്ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം: സമീറ സനീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീനാഥ് പി. എസ്, പ്രൊഡക്ഷൻ കൺട്രോളർ: സജി സി ജോസഫ്. ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ഉടൻ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ