കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ തടവുകാരുടെ ആക്രമണം. സെയ്ദലി അജ്‌സല്‍ എന്ന ഉദ്യോഗസ്ഥനാണ് ആക്രമിക്കപ്പെട്ടത്. ഇയാളുടെ കഴുത്തിന് പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് എഫ്‌ഐആറില്‍ പറയുന്നു.
മൂന്ന് തടവുകാര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. വിഷ്ണു, ആദര്‍ശ്, ബ്രഹ്‌മജിത്ത് എന്നീ തടവുകാര്‍ക്കെതിരെയാണ് കേസടുത്തത്. ജയിലര്‍ നല്‍കിയ നിര്‍ദ്ദേശം അനുസരിക്കാന്‍ തയ്യാറാവാതെ മര്‍ദ്ദിക്കുകയായിരുന്നു



