Monday, September 21, 2026
Homeകേരളം"പരമാര്‍ത്ഥത്തില്‍ പരനും ഞാനും ഭവാനുമൊന്നല്ലീ! തത്ത്വമസി": ശ്രീനാരായണ ഗുരു സമാധി ഇന്ന് (കന്നി 5)

“പരമാര്‍ത്ഥത്തില്‍ പരനും ഞാനും ഭവാനുമൊന്നല്ലീ! തത്ത്വമസി”: ശ്രീനാരായണ ഗുരു സമാധി ഇന്ന് (കന്നി 5)

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യൻ എന്ന കാലിക പ്രസക്തമായ സന്ദേശം ലോകത്തിന് നൽകിയ ശ്രീനാരായണ ഗുരുദേവൻ്റെ സമാധി ദിനമാണ് ഇന്ന്. 1928 സെപ്തംബർ 20-ന് ശിവഗിരിയിലാണ് ഗുരുദേവൻ സമാധിയടഞ്ഞത്.

ഗുരുദേവൻ്റെ പുണ്യജീവിതം കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിലെ മഹത്തായ അധ്യായമാണ്. അറിവും വിദ്യാഭ്യാസവും ക്ഷേത്രദർശനവും പോലും അധഃസ്ഥിത വിഭാഗങ്ങൾക്ക് നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ ചെമ്പഴന്തിയിൽ മാടനാശാൻ്റെയും കുട്ടിയമ്മയുടെയും മകനായി ജനിച്ച നാണു, സ്വഭാവം പെരുമാറ്റത്തിലും പുലർത്തിയിരുന്ന സവിശേഷതകളിലൂടെ ആധ്യാത്മികതയിലൂന്നി നവോത്ഥാന പാതയിലേക്ക് സഞ്ചരിച്ചു.

മനുഷ്യസാഹോദര്യത്തിൽ അധിഷ്ഠിതമായ ദാർശനികതയിലൂടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ഇടപെട്ട അദ്ദേഹം പിൽക്കാലത്ത് ശ്രീനാരായണ ഗുരു എന്ന നാമത്തിൽ ലോകമറിയുന്ന മഹദ് വ്യക്തിത്വമായി മാറി.

പൊതുസമൂഹത്തിൻ്റെ മുഖ്യധാരയിൽ പ്രവേശിക്കാൻ അനുവദിക്കാതെ മാറ്റിനിർത്തപ്പെട്ട അധസ്ഥിത വിഭാഗങ്ങളുടെ അറിവിൻ്റെ വെളിച്ചം പകർന്നുനൽകി ഗുരുദേവൻ അവരെ മുന്നോട്ടുനയിച്ചു. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവർക്ക് ദേവാലയങ്ങൾ സ്ഥാപിച്ചു.

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്കായി വിദ്യാലയങ്ങൾ ആരംഭിച്ചു. അറിവിൻ്റെ ആഴങ്ങളിൽനിന്ന് ഗുരുദേവൻ ഉയർത്തിയ സാമൂഹിക വിപ്ലവം പിൽക്കാലത്ത് കേരളത്തിൽ വിവിധ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് അടിത്തറയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ