കോഴിക്കോട്: മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടു. മലബാർ റൂറൽ ഡെവലപ്‌മെൻ്റ് ഫൗണ്ടേഷനിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതിയിലാണ് നടപടി. അഡ്മിനിസ്‌ട്രേറ്ററായി ക്ഷീരവികസന വകുപ്പ് വയനാട് അതോറിറ്റി ചുമതലയേറ്റെടുത്തു
ക്ഷീര വികസന വകുപ്പ് രജിസ്ട്രാറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. എൻഡിആർഎഫ് രൂപീകരിച്ച ശേഷം ഇതുവരെയും ഓഡിറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടുകളെക്കുറിച്ചാണ് ആരോപണം ഉയർന്നിരുന്നത്.
കാസർഗോഡ് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാല് സംഭരിച്ചതിലൂടെ 27,45,000 നഷ്ടം ഉണ്ടായതായി പരാതി. നഷ്ടം വന്ന തുക പിടിച്ചെടുക്കാതെ കണക്കിൽ കുറവ് ചെയ്ത് ക്രമക്കേട് നടത്തി.
മലപ്പുറം ഡയറിയിൽ നെയ്യ് മോഷണം, പാലുൽപ്പന്നങ്ങളുടെ സ്റ്റോക്കിൽ 84,45,000 രൂപയുടെ ക്രമക്കേട് നടന്നതായും ആരോപണമുണ്ട്. മലപ്പുറം ഡയറി ഉദ്ഘാടനത്തിന് ഒരു കോടി 50 ലക്ഷം ചിലവാക്കി. 50 ലക്ഷത്തിൻ്റെ ഗ്രാൻഡ് ലഭിക്കാൻ 25 ലക്ഷം ചിലവാക്കി എന്നും പരാതിയുണ്ട്.



