Monday, October 12, 2026
Homeകേരളംമലപ്പുറത്ത് വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം ചെയ്യുന്ന അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറത്ത് വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം ചെയ്യുന്ന അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: കോളേജ് അധ്യാപകന്‍ ഉള്‍പ്പടെ നാല് പേര്‍ എംഡിഎംഎ കേസില്‍ അറസ്റ്റില്‍. മമ്പാട് എംഇഎസ് കോളേജ് അധ്യാപകന്‍ ഉള്‍പ്പെടെ നാലുപേരാണ് അറസ്റ്റിലായത്. നിലമ്പൂരും സമീപ പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ എത്തിച്ച് നല്‍കിയിരുന്ന സംഘമാണ് പിടിയിലായത്. എംഇഎസ് കോളേജിലെ അധ്യാപകന്‍ സുഹൈല്‍ പെരിങ്ങോടനാണ് പിടിയിലായത്. കൂട്ടുപ്രതികളായ റീന ടിഎന്‍, വിവേക് വിജയന്‍, സുബ്രഹ്‌മണ്യന്‍ എന്നിവരും പിടിയിലായി

അധ്യാപകന് എംഡിഎംഎ നല്‍കിയിരുന്ന സുബ്രഹ്‌മണ്യനില്‍ നിന്നും 0.4ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പിടികൂടി. പിന്നീടുള്ള അന്വേഷണത്തിലാണ് അധ്യാപകനായ സുഹൈല്‍ വിവേകിനും റീനക്കും സ്ഥിരമായി എംഡിഎംഎ വില്‍ക്കുന്നുണ്ടെന്ന് വിവരം പൊലീസിന് ലഭിച്ചത്.

നേരത്തെ കോഴിക്കോട് അധ്യാപികമാര്‍ ലഹരിക്കേസില്‍ പിടിയിലായ സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ അധ്യാപകര്‍ ലഹരി ഇടപാടുകാരുമായി ബന്ധപ്പെടുന്നുവെന്നും വില്‍പ്പന നടത്തുന്നുവെന്നും വ്യക്തമായിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറത്ത് നാലുപേര്‍ അറസ്റ്റിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ