Friday, October 23, 2026
Homeകേരളംകുട്ടികളെ ലക്ഷ്യമിട്ട് വിപണിയിലെത്തിച്ച കഞ്ചാവ് മിഠായികളും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി; പത്തനംതിട്ടയിൽ രണ്ട് ഇതര...

കുട്ടികളെ ലക്ഷ്യമിട്ട് വിപണിയിലെത്തിച്ച കഞ്ചാവ് മിഠായികളും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി; പത്തനംതിട്ടയിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിപണിയിലെത്തിച്ച കഞ്ചാവ് മിഠായികളും നിരോധിത പുകയില ഉത്പന്നങ്ങളും എക്സൈസ് സംഘം പിടികൂടി. പത്തനംതിട്ട കണ്ണങ്കരയിലെ പാൻമസാല കടകൾ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് ലക്ഷക്കണക്കിന് രൂപയുടെ വൻ ലഹരിശേഖരം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കട നടത്തിപ്പുകാരനായ പശ്ചിമ ബംഗാൾ സ്വദേശി തഫ അലി, സഹായിയായ അസം സ്വദേശി വാഹിദ് അലി എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

കടയിൽ നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന അമ്പതോളം കഞ്ചാവ് മിഠായികളും അറുപത് കിലോഗ്രാമോളം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമാണ് പിടിച്ചെടുത്തത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും രഹസ്യമായി എത്തിക്കുന്ന ഇത്തരം ലഹരി മിഠായികൾ ചെറിയ കുട്ടികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും നടത്തിയിരുന്നത്.

പത്തനംതിട്ട നാർക്കോട്ടിക് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം ഒ വിനോദിൻ്റെ എക്സൈസ് സംഘമാണ് മിന്നൽ പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. സംഭവത്തിൽ എക്സൈസ് സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ