Tuesday, October 13, 2026
Homeകേരളംഗുരുവായൂരിൽ നിന്ന് പഴനിയിലേക്ക് നേരിട്ട് കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കും: 220 രൂപയാണ് ടിക്കറ്റ് വില

ഗുരുവായൂരിൽ നിന്ന് പഴനിയിലേക്ക് നേരിട്ട് കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കും: 220 രൂപയാണ് ടിക്കറ്റ് വില

ഗുരുവായൂരിൽ നിന്ന് പഴനിയിലേക്ക് നേരിട്ട് കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കും. രാവിലെ ആറ് മണിക്കാണ് ​ഗുരുവായൂരിൽ നിന്ന് ആദ്യ സർവീസ് പുറപ്പെടുന്നത്. അഞ്ചര മണിക്കൂറിനുള്ളിൽ പഴനിയിലെത്തും. 220 രൂപയാണ് ടിക്കറ്റുവില.

പഴനിയിലെത്തുന്ന സമയം സംബന്ധിച്ച് സർവീസുകൾക്ക് വ്യത്യാസമുണ്ട്. ഒരു സർവീസ് രാവിലെ 11.30-ന് പഴനിയിലെത്തും. പഴനിയിൽ നിന്ന് തിരിച്ചുള്ള സർവീസ് ഉച്ചയ്ത്ത് ഒരു മണിക്കായിരിക്കും. വൈകുന്നേരം ആറ് മണിക്ക് തിരികെയെത്തും. രാത്രി പത്ത് മണിക്കാണ് അടുത്ത യാത്ര തുടങ്ങുന്നത്. ഇത് രാവിലെ 3.30 നായിരിക്കും ​ഗുരുവായൂർ എത്തുക

കുന്ദംകുളം, തൃശൂർ, വടക്കാഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ഗോവിന്ദപുരം, പൊള്ളാച്ചി, ഉദുമൽപേട്ട എന്നീ സ്ഥലങ്ങളിലൂടെയാണ് ബസ് സഞ്ചരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചർ ബസാണ് സർവീസ് നടത്തുന്നത്.

പഴനിയിൽ റോപ്പ് കാർ സേവനം ആരംഭിച്ചിട്ടുണ്ട്. അറ്റകുറ്റപണികൾക്കായി റോപ്പ് കാർ സേവനം നിർത്തി വച്ചിരിക്കുകയായിരുന്നു. 2026 ജൂലൈ 20 മുതൽ റോപ്പ് കാർ സേവനം ഇല്ലാതിരുന്നത് ഭക്തർക്ക് പ്രയാസമുണ്ടാക്കി. ഇത് പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം മുതൽ പുനരാരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ