Tuesday, October 13, 2026
Homeകേരളംകെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്

കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്

കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറല്ലെന്നും സര്‍ക്കാരിന്റെ സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി സമിതി വേണമെന്നും നിയാസ് പറഞ്ഞു. മന്ത്രിമാരുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പദവികള്‍ ലഭിക്കാന്‍ എറണാകുളത്തേക്ക് സ്ഥലം മാറേണ്ട സ്ഥിതിയാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശനെ ഉന്നമിട്ടുള്ള നിയാസിന്റെ വിമര്‍ശനം. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ തന്നെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. മന്ത്രിമാരുടെ ഷെഡ്യൂള്‍ ഉള്‍പ്പെടെ താഴെത്തട്ടില്‍ എത്തിക്കുന്നില്ലെന്നാണ് നിയാസ് ഉന്നയിച്ച മറ്റൊരു വിമര്‍ശനം. ഭരണത്തിന്റെ വേഗം വര്‍ധിപ്പിക്കണം. പി എം ശ്രീ വിഷയത്തിലടക്കം ഊതിപ്പെരിപ്പിച്ച നിലപാടുകള്‍ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രിയെ ഉള്‍പ്പെടെ ലക്ഷ്യമിട്ട് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

പി എം നിയാസും മാത്യു കുഴല്‍നാടനും എഎ ഷുക്കൂറും ഉള്‍പ്പെടെയുള്ളവര്‍ കെപിസിസി നേതൃയോഗത്തില്‍ പി എം ശ്രീയെ എതിര്‍ത്തെന്നാണ് സൂചന. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിച്ചതിലടക്കം നിയാസ് ശക്തമായ എതിര്‍പ്പറിയിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധമുണ്ടെന്ന് അടക്കം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അദ്ദേഹം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ എതിര്‍പ്പറിയിച്ചിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ