Thursday, September 3, 2026
Homeകേരളംമോട്ടോർ വാഹന വകുപ്പ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കി: പ്രളയദുരിതാശ്വാസത്തിന് പോയ ഓഫ്‌ റോഡ് വാഹനത്തിന് 50,000...

മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കി: പ്രളയദുരിതാശ്വാസത്തിന് പോയ ഓഫ്‌ റോഡ് വാഹനത്തിന് 50,000 രൂപ പിഴ

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസത്തിൽ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് പെറ്റി അടിച്ച വിവാദത്തിൽ ഹൈക്കോടതി ഉത്തരവ് നടപ്പാക്കി മോട്ടോർ വാഹന വകുപ്പ്. ഓഫ് റോഡ് വാഹന ഉടമയ്ക്ക് നിയമലംഘനങ്ങളെല്ലാം ചേർത്ത് പിഴ നോട്ടീസ് നൽകി. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. 50,000 രൂപയാണ് പിഴ. പത്തനംതിട്ട ഉള്ളന്നൂർ സ്വദേശിക്കാണ് പിഴയിട്ടത്.

അനധികൃത ലൈറ്റിന് 5000 രൂപയാണ് മുൻപ് പിഴ ചുമത്തിയിരുന്നത്. കോടതി നിർദേശപ്രകാരം അനധികൃത ടയറുകൾ ഉൾപ്പെടെ എല്ലാം ചേർത്ത് കൂടുതൽ പിഴ ചുമത്തുകയാണ് ചെയ്തത്. പ്രളയത്തിൽ പങ്കെടുത്ത വാഹനത്തിന് പെറ്റിയടിച്ചെന്ന പേരിൽ രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ സ്വമേധയാ ഇടപെട്ട ഹൈക്കോടതി ഉദ്യോഗസ്ഥ നടപടി ശരിവെച്ച് കൂടുതൽ പിഴ ഈടാക്കാൻ നിർദേശം നൽകുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ