മുംബൈ: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി സി കാപ്പന് ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും. മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയാണ് വിധി. ഒരു മാസത്തിനകം പണം നൽകണമെന്നാണ് കോടതി വിധിയിൽ പറയുന്നത്. ഇല്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. മുംബൈ വ്യവസായി ദിനേശ് മേനോന് നൽകിയ പരാതിയിലാണ് നടപടി. തടവ് വർഷമായതിനാൽ ഒരു സ്ഥാനത്തിന് ഭീഷണി.
അതേസമയം, ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകുമെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. തൻ്റെ ഭാഗം കേൾക്കാതെയാണ് വിധി. ഇന്ന് വാദത്തിനാണ് കേസ് വെച്ചത്. താൻ ഹാജരായിരുന്നില്ല. താൻ ഹാജരാകാതെ എങ്ങനെ വിധി പറയുമെന്നും മാണി സി കാപ്പൻ ചോദിക്കുന്നു. കേസ് തനിക്ക് എതിരായ ഗൂഢാലോചനയാണെന്നും ആർക്കും പണം കൊടുക്കാൻ ഇല്ലെന്നും മാണി സി കാപ്പൻ്റെ വാദം. തനിക്ക് ഉടൻ ലഭിക്കുന്ന പദവി തടയുക എന്നതാണ് ലക്ഷ്യം എന്നും മാണി സി കാപ്പൻ ആരോപിക്കുന്നു.



