Monday, August 31, 2026
Homeകേരളംകൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട് ബോട്ടുകളും രണ്ട് അനുബന്ധ വള്ളങ്ങളും...

കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട് ബോട്ടുകളും രണ്ട് അനുബന്ധ വള്ളങ്ങളും പിടികൂടി

തിരുവനന്തപുരം: കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട് ബോട്ടുകളെയും രണ്ട് അനുബന്ധ വള്ളങ്ങളെയും വിഴിഞ്ഞം ഫിഷറീസ് സ്‌റ്റേഷൻ അസി.ഡയറക്ടറുൾപ്പെട്ട മറൈൻ എൻഫോഴ്‌സ്‌മെന്‍റ് പട്രോളിങ് സംഘം പിടികൂടി. ബോട്ടുകളിൽ നിന്ന് കൃത്രിമ വെളിച്ചത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ കണ്ടെടുത്തു. പിടികൂടിയ ബോട്ടുകളിൽ കേരളത്തിൽ മത്സ്യബന്ധനം നടത്തുന്നതിന് അനുമതി പത്രം ഉണ്ടായിരുന്നില്ല.

മറൈൻ എൻഫോഴ്സ്‌മെന്‍റ് വാടക ബോട്ടായ സീ ഹണ്ടറിൽ നടത്തിയ പട്രോളിങിനിടെയാണ് ഉദ്യോഗസ്ഥ സംഘം വലിയതുറ ഭാഗത്തെ കടലിൽ നിന്നു ബോട്ടുകൾ പിടികൂടിയത്. നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയതിന് ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ