തൃശൂര് : പുലിക്കളിക്കെതിരായ പരാമര് ശത്തില് . ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വികെ ശ്രീരാമന് . പുലിക്കളി കലാകാരന്മാർക്കും അതിനോട് ബന്ധപ്പെട്ടവർക്കും തൻ്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയതായി ഞാൻ മനസ്സിലാക്കുന്നു. ഈ നൃത്ത കലാരൂപത്തെ കുറെക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങൾ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തുനിന്നും ഉണ്ടാവട്ടെയെന്നും ശ്രീരാമൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
പുലിക്കളിക്കെതിരായ ശ്രീരാമൻ്റെ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ വിവാദ പോസ്റ്റ് പിൻവലിച്ചു. രൂപ വൈകൃതത്തെ കലയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് ആഭാസമാണ് പുലിക്കളിയെന്നും കണ്ടാൽ.
ശ്രീരാമൻ്റെ കുറിപ്പ്
പുലിക്കളിയെ സംബന്ധിച്ചുള്ള എൻ്റെ പോസ്റ്റിനു പിന്നാലെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള പലതരത്തിലുള്ള അഭിപ്രായങ്ങളും പതിവുപോലെ തെറി വിളികളുമുണ്ടായി.അതിൽ ശ്രദ്ധേയമായി തോന്നിയ ഒരു അഭിപ്രായം ഇതാണ്.’ തൃശൂരിലെ പുലിക്കളി യഥാർത്ഥത്തിൽ ഒരു സിങ്കിൾ തീം കരിണിവേൽ ആണ്.
കാസർകോടൻ പുലിക്കളി ഒരു മാർഷൽ ആർട്ട് ഫോം ആണ്. കായികത (ആയോധന കല) കലർന്ന കലാരൂപം. പരിശീലനവും മെയ് വഴക്കവും വേണം.കാർണിവെല്ലിന് അതൊന്നും ആവശ്യമില്ല.പ്രത്യക്ഷം സ്പെക്റ്റക്കിൾ സൃഷ്ടിക്കുക എന്നതാണ് പ്രധാനം.’
ഈ അഭിപ്രായം ശരിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു,അതിനാൽ എൻ്റെ അഭിപ്രായപ്രകടനം പക്വത ഉള്ളതല്ല എന്നും.
ഈ നൃത്ത കലാരൂപത്തെ കുറെക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങൾ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തുനിന്നും ഉണ്ടാവട്ടെ എന്നാണെൻ്റെ ആശംസ.പുലിക്കളി കലാകാരന്മാർക്കും അതിനോട് ബന്ധപ്പെട്ടവർക്കും എൻ്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു.
അതിലുള്ള ഖേദം ഞാൻ രേഖപ്പെടുത്തുന്നു.



