കരുനാഗപ്പള്ളി: ഇരുചക്ര വാഹന മോഷ്ടാക്കളായ നാല് പ്രതികൾ കരുനാഗപ്പള്ളി പോലീസിൻ്റെ പിടിയിലായി. ചവറ മണ്ണാന്റയ്യത്ത് അനന്തുഭവനത്തില്‍ അനില്‍കുമാര്‍ മകന് അനന്തു(19), ചവറ കുളങ്ങരഭാഗത്ത് കൃഷ്ണഗിരിയില്‍ പ്രസാദ് മകന് ഹരികൃഷ്ണന്(20), കൊട്ടാരക്കര കുളക്കട കിഴക്ക് കളിയിക്കല്‍ മേലതില്‍ ശിവന്‍കുട്ടി മകന് അക്ഷയ്(23), കരുനാഗപ്പള്ളി കല്ലേലിൽ ഭാഗത്തുനിന്ന് പുത്തൻ വീട്ടിൽ നാസർ മകൻ മുസുമ്മൽ(21) കരുനാഗപ്പള്ളി പോലീസിൻ്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി പട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസ് സംഘം കെ.എസ്.ആർ.ടി.സി പരിസരത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുടെ സമീപം കണ്ട യുവാക്കളെ തടഞ്ഞു നിർത്തി പരിശോധിച്ചതിൽ നിന്നാണ്. ഇവര്‍ വാഹന മോഷണത്തിനെത്തിയതാണെന്നും ഇവര്‍ വന്ന രണ്ട് ഇരുചക്ര വാഹനങ്ങളും എറുണാകുളം ജില്ലയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞത്.
കരുനാഗപ്പള്ളി സ്റ്റേഷൻ എസ്.ഐ പ്രമോദിൻ്റെയും കൺട്രോള് റൂം എ.എസ്.ഐ ജയകുമാറിൻ്റെ നേതൃത്വത്തിൽ സി.പി.ഒ അഖില്‍, അനൂപ്, രഞ്ജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ കണ്ടെത്തിയത്. അറസ്റ്റ് ചെയ്തത്



