Wednesday, August 26, 2026
Homeകേരളം'റോ റോ'യിലും സ്ത്രീകള്‍ക്ക് സൗജന്യം; സുപ്രധാന പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍

‘റോ റോ’യിലും സ്ത്രീകള്‍ക്ക് സൗജന്യം; സുപ്രധാന പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍

കൊച്ചി: കൊച്ചിയിലെ യാത്രക്കാർ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യത്തിന് ഒടുവിൽ പരിഹാരമായി. വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു. പുതിയ റോ-റോ സർവീസിൻ്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി വിഡി സതീശൻ നിർവ്വഹിച്ചു.

സംസ്ഥാന സർക്കാർ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച ‘പ്രിയദർശിനി’ പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണമായും സൗജന്യ യാത്രയായിരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കെഎസ്ആർടിസിയിലും റോ-റോ സർവീസിലും സൗജന്യ യാത്രയിലൂടെ സ്ത്രീകൾക്ക് ലാഭിക്കാൻ കഴിയുന്ന തുക വെറുതെ കളയാതെ ഒരു നല്ല സമ്പാദ്യമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

അത്തരത്തിൽ മാറ്റിവെക്കുന്ന തുക സുരക്ഷിതമായി നിക്ഷേപിക്കുന്നതിനായി കെഎസ്എഫ്ഐയിൽ ഒരു പ്രത്യേക ‘പിങ്ക് ചിട്ടി’ ആരംഭിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ കൊച്ചു സമ്പാദ്യ ശീലം വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി നഗരത്തിലേക്ക് കൂടുതൽ വലിയ വികസന പദ്ധതികൾ എത്തിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വിനോദസഞ്ചാര-വിനോദ മേഖലകൾക്ക് ഉണർവേകാൻ കൊച്ചിയിൽ ‘ഫിലിം സിറ്റി’, ‘ഓഷ്യനേറിയം’ തുടങ്ങിയ വിപുലമായ പദ്ധതികൾ നടപ്പിലാക്കും. കൊച്ചിക്കുള്ള സർക്കാരിൻ്റെ ആദ്യ സമ്മാനമായി വലിയൊരു കുടിവെള്ള പദ്ധതി അടിയന്തരമായി നടപ്പിലാക്കും.

ഈ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടെ പശ്ചിമ കൊച്ചിയിലേക്ക് കൂടുതൽ അന്താരാഷ്ട്ര-ആഭ്യന്തര ടൂറിസ്റ്റുകൾ ഒഴുകിയെത്തും. ഇപ്പോൾ ആരംഭിച്ച റോ-റോ പദ്ധതി കൊച്ചിയുടെ വരാനിരിക്കുന്ന വലിയ വികസന മുന്നേറ്റങ്ങളുടെ തുടക്കം മാത്രമാണെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ