ശ്വേത മേനോൻ്റെ കുറിപ്പിന് പിന്നാലെ അമ്മയിൽ രാജി. ജയൻ ചേർത്തലയും കൈലാഷും ഭരണസമിതിയിൽ നിന്ന് രാജിവെച്ചു. അമ്മ സംഘടനയുടെ ഇമെയിലിലേക്ക് ഇരുവരും രാജിസന്ദേശം അയക്കുകയായിരുന്നു. നേരത്തെ രാജി പ്രഖ്യാപിച്ച ഭരണസമിതിയിൽ ഉണ്ടായിരുന്നവരാണ് ഇരുവരും.
രാജി അറിയിക്കാത്തതിനാൽ ഇപ്പോൾ അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധ്യത ഇല്ലെന്ന് ചില അംഗങ്ങൾ പറയുന്നു. നിലവിൽ കൈലാഷും, ജയൻ ചേർത്തലയും, ലക്ഷമി പ്രിയയും മാത്രമാണ് രാജിവെച്ചിരിക്കുന്നത്. ശ്വേത മേനോൻ മറ്റ് അംഗങ്ങൾ രാജിവെച്ചിട്ടില്ല. ശ്വേത മേനോൻ എതിരെയുള്ളവർ കോടതിയെ സമീപിച്ചേക്കും. തൻ്റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന സൂചന നൽകിക്കൊണ്ട് ശ്വേത മേനോൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടായേക്കും.
ഇത്രയും ദിവസം താൻ മിണ്ടാതെ ഇരുന്നത് AMMA യ്ക്ക് വേണ്ടിയെന്നും തൻ്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാൻ പടിയിറങ്ങില്ലന്നും ഫെയ്സ് ബുക്ക് പോസ്റ്റിൽ ശ്വേത പറയുന്നു. ജനറൽബോഡി യോഗത്തിന് ശേഷം രൂപീകരിച്ച അഡ്ഹോക്ക് സമിതിയുടെ രണ്ടാമത്തെ യോഗം ഇന്ന് കൊച്ചിയിൽ ചേർന്നിരുന്നു . സംഘടനയുടെ ബൈലോയിൽ അഡ്ഹോക് സമിതി എന്നത് പ്രത്യേകമായി പറയേണ്ടതില്ലെന്നും സംഘടനയുടെ അന്തിമ തീരുമാനം ജനറൽ ബോഡിയുടേതാണെന്നും രമേശ് പിഷാരടി പറഞ്ഞു.
ഇതിനിടെ ശ്വേത മേനോനും ലക്ഷ്മിപ്രിയയ്ക്കും എതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അൻസിബ ഹസൻ കോടതിയെ സമീപിച്ചു. തന്നെ സമൂഹ മാധ്യമത്തിലൂടെ അതിക്ഷേപിച്ചു എന്ന് ചൂണ്ടികാണിച്ചാണ് അൻസിബ ലക്ഷ്മി പ്രിയക്കും, ശ്വേത മേനോനും എതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. എന്നാൽ ഇതുവരെ കേസ് എടുത്തില്ല. ഈ പശ്ചാത്തലത്തിലാണ് അൻസിബ നടപടി ആവശ്യപ്പെട്ട് എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസ് 9 ന് വീണ്ടും പരിഗണിക്കും.



