Saturday, August 29, 2026
Homeകേരളംപോലീസ് സ്റ്റേഷൻ പരിസരങ്ങളിലെ വാഹനങ്ങൾ നീക്കം ചെയ്യാൻ ആഭ്യന്തര വകുപ്പിന്റെ ‘സ്പേസ്’ പദ്ധതി

പോലീസ് സ്റ്റേഷൻ പരിസരങ്ങളിലെ വാഹനങ്ങൾ നീക്കം ചെയ്യാൻ ആഭ്യന്തര വകുപ്പിന്റെ ‘സ്പേസ്’ പദ്ധതി

പോലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തി സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുകയും പോലീസ് സ്റ്റേഷൻ പരിസരം ശുചിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ വളപ്പിലും സമീപത്തും വർഷങ്ങളായി കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ ‘സ്പേസ്’ (Scrap Processing for Area Cleanup and Enhancement – SPACE) പദ്ധതിയുമായി ആഭ്യന്തര വകുപ്പ്. പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷൻ ലിമിറ്റഡിന്റെ (കെപിഎച്ച്സിസി) നേതൃത്വത്തിൽ കേന്ദ്ര പൊതുമേഖല സ്ഥാപനമായ സീറോയുടെ സഹകരണത്തോടെയാണ് ‘റീക്ലെയിം, റിന്യൂ, റിവൈവ്’ എന്ന ടാഗ് ലൈനിലുള്ള പദ്ധതി നടപ്പാക്കുന്നത്.

പോലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തി സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുകയും പോലീസ് സ്റ്റേഷൻ പരിസരം ശുചിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാഹനങ്ങൾ ലേലം ചെയ്യുന്ന ഏർപ്പാട് നിലവിലുണ്ടെങ്കിലും അത്‌ ശാശ്വത പരിഹാരമായിരുന്നില്ല. വാഹനങ്ങൾ കെട്ടിക്കിടക്കുന്നത്‌ പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.

*എന്താണ് ‘സ്പേസ്’ പദ്ധതി. ?*

പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ തൊണ്ടിമുതലുകളായും അല്ലാതെയും പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ ദശകങ്ങളായി പൊതുജനങ്ങൾക്കും പോലീസിനും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നിലവിൽ വാഹനങ്ങൾ ലേലം ചെയ്യുന്ന രീതിയുണ്ടെങ്കിലും അത് പലപ്പോഴും ശാശ്വത പരിഹാരമാകാറില്ല. ഈ സാഹചര്യത്തിലാണ് പുതിയ കർമ്മപദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ കൃത്യമായ കണക്കെടുപ്പ് നടത്താൻ ഇതിനകം തീരുമാനമായിട്ടുണ്ട്.

സംസ്ഥാന പൊലിസ് മേധാവി (DGP) ചെയർമാനും, KPHCC മാനേജിംഗ് ഡയറക്ടർ അംഗവുമായ പ്രത്യേക സമിതിയാണ് പദ്ധതിയുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുക. പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ വാഹനങ്ങൾ കുന്നുകൂടിക്കിടക്കുന്നത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കി സ്റ്റേഷൻ പരിസരം ശുചിയാക്കാൻ ഈ പദ്ധതി സഹായകമാകും.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമപരമായ നടപടികൾ വേഗത്തിലാക്കി വാഹനങ്ങൾ ലേലം ചെയ്യാനോ സ്ക്രാപ്പ് (ആക്രി) ചെയ്യാനോ ഉള്ള സാധ്യതകളും പദ്ധതി മുന്നോട്ട് വയ്ക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ