Thursday, June 18, 2026
Homeകേരളംഹരിപ്പാട് വീയപുരത്ത് 15 വയസ്സുകാരിയെ പീഡിപ്പിച്ച ബന്ധുക്കൾ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

ഹരിപ്പാട് വീയപുരത്ത് 15 വയസ്സുകാരിയെ പീഡിപ്പിച്ച ബന്ധുക്കൾ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

ആലപ്പുഴ ഹരിപ്പാട് വീയപുരത്ത് 15 വയസുകാരിയെ പീഡിപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ നാല് പേർ പലപ്പോഴായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി സ്വയം വെളിപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ വീയപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. അടുത്ത ബന്ധുവടക്കം നാല് പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കേസിൽ പെൺകുട്ടിയുടെ ആൺസുഹൃത്ത് ഉൾപ്പെടെയുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

പത്താം ക്ലാസ് വിദ്യാർത്ഥിയായ 15 വയസുകാരിയെ കഴിഞ്ഞ ദിവസമാണ് വീട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കൾ വീയപുരം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ ആൺസുഹൃത്തിനൊപ്പം പെൺകുട്ടിയെ ടൂറിസം കേന്ദ്രത്തിൽ കണ്ടെത്തുകയും ചെയ്തു. തുടർന്ന് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് മുമ്പും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന വിവരം പുറത്തറിയുന്നത്.

പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് അടുത്ത ബന്ധു കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. നാല് പേർക്കും പീഡന വിവരം പരസ്പരം അറിയില്ലായിരുന്നു എന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com