തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 75കാരിയാണ് ഇന്നലെ മരിച്ചത്. ഇന്ന് 12 പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. തൃശ്ശൂർ അരിമ്പൂരിൽ വൃദ്ധദമ്പതികൾക്കും കണ്ണൂരിൽ 62കാരിക്കുമാണ് രോഗം ബാധിച്ചത്. പ്രതിദിന ഡെങ്കി കേസുകളുടെ എണ്ണം 100 കടന്നു.
17 ദിവസത്തിനിടെ 91 പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് മാത്രം 105 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ മാസം ഡെങ്കി ബാധിച്ചത് 1029 പേർക്കാണ്. 19 എലിപ്പനിയും പേര് സ്ഥിരീകരിച്ചു. ഈ വർഷം 22 എലിപ്പനി മരണമാണ് റിപ്പോർട്ട് ചെയ്തത്. പതിനായിരത്ത് മുകളിലാണ് സംസ്ഥാനത്തെ പനി ബാധിതരുടെ കണക്ക്.
അതിനിടെ പകർച്ചവ്യാധി വ്യാപനം തടയാൻ മൂന്ന് ദിവസം ഡ്രൈ ഡേ നടത്താനാണ് ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം. ഇന്ന് മാത്രം 12,191 പേര് പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടി.



