Saturday, July 11, 2026
Homeകേരളംകൈക്കൂലി കേസില്‍ ശിക്ഷ അനുഭവിക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ വിജിലന്‍സ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു 

കൈക്കൂലി കേസില്‍ ശിക്ഷ അനുഭവിക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ വിജിലന്‍സ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു 

കൈക്കൂലി കേസിലെ ശിക്ഷാ വിധിക്കെതിരെയുള്ള അപ്പീല്‍ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിട്ടും ശിക്ഷ അനുഭവിക്കുന്നതിന് വിജിലന്‍സ് കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ ദേവികുളം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറും തിരുവനന്തപുരം അമരവിള സ്വദേശിയുമായ എം.ജി. അജയകുമാര്‍ (വയസ്സ്- 68) നെ ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഇന്ന് (02.06.2026) അറസ്റ്റ് ചെയ്തു.

ഇടുക്കി പൂപ്പാറ സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരില്‍ ഭവന നിര്‍മ്മാണ പദ്ധതിക്കായി അനുവദിച്ച് കിട്ടിയ തുകയുടെ അവസാന ഗഡു അനുവദിച്ച് നല്കുന്നതിന് പരാതിക്കാരനില്‍ നിന്നും 5,000/- രൂപ കൈക്കൂലി വാങ്ങവേ ഇടുക്കി ദേവികുളം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ആയിരുന്ന എം.ജി. അജയകുമാറിനെ വിജിലന്‍സ് ഇടുക്കി യൂണിറ്റ് കൈയ്യോടെ പിടികൂടിയിരുന്നു. ഈ കേസില്‍ എം.ജി. അജയകുമാറിനെ കുറ്റക്കാരാണെന്ന് കണ്ടെത്തി ഒരു വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴ ഒടുക്കുന്നതിനും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചിരുന്നു.

ശിക്ഷാ വിധിക്കെതിരെ അജയകുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും, ഹൈക്കോടതി ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരെ അജയകുമാര്‍ സുപ്രീം കോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്യുകയും, സുപ്രീം കോടതി അജയകുമാറിന്റെ പെറ്റീഷന്‍ നിരസിക്കുകയും ചെയ്തു. എന്നാല്‍ ശിക്ഷ അനുഭവിക്കുന്നതിന് കോടതിയില്‍ ഹാജരാകാതെ അജയകുമാര്‍ തുടര്‍ന്ന് ഒളിവില്‍ പോവുകയാണ് ഉണ്ടായത്.

എം.ജി. അജയകുമാറിനെ ഇന്ന് (02/06/2026) രാവിലെ വിജിലന്‍സ് സംഘം തിരുവനന്തപുരം അമരവിളയിലുള്ള വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ എം.ജി. അജയകുമാറിനെ കോടതി നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com