Wednesday, July 22, 2026
Homeകേരളംപ്രായം വെറും അക്കങ്ങൾ, തുളസീധരനെ തനിച്ചാക്കി രത്നമ്മ മടങ്ങി; ‘അച്ചാമാസി’ലെ അമ്മയുടെ വേർപാടിൽ ഞെട്ടി ആരാധകർ

പ്രായം വെറും അക്കങ്ങൾ, തുളസീധരനെ തനിച്ചാക്കി രത്നമ്മ മടങ്ങി; ‘അച്ചാമാസി’ലെ അമ്മയുടെ വേർപാടിൽ ഞെട്ടി ആരാധകർ

സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഒരുപാട് വീഡിയോകൾ നമ്മൾ കാണാറുണ്ട്. ഇന്നത്തെ കാലത്ത് അവരൊക്കെ തന്നെ നമ്മുടെ സ്വീകരണമുറിയിലെ അം​ഗങ്ങൾ തന്നെയാണ്. അത്തരത്തിൽ നിരവധി വീഡിയോകൾ വഴി നമ്മുടെ പ്രിയപ്പെട്ടവരായി മാറിയ ഒരാൾ നമ്മളെ വിട്ടു പോയിരിക്കുകയാണ്. ‘അച്ചാമാസ്’ എന്ന പേരിൽ സോഷ്യൽ മീഡിയ റീലുകളിലൂടെ എല്ലാവരുടെയും പ്രിയപ്പെട്ടവരായ ദമ്പതിമാരിലെ രത്നമ്മ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

പുനലൂർ കലയനാട് രാജീവ് ഭവനിൽ തുളസീധരന്റെ ഭാര്യയാണ് രത്നമ്മ . ഇരുവരും ചേർന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഇരുവരുടെയും മകൻ രാജീവിന്റെ മക്കളായ അമൽ രാജും അഖിൽ രാജുമാണ് അക്കൗണ്ടുകൾ കെെകാര്യം ചെയ്തിരുന്നത്. ഇവരുടെ വീഡിയോകൾക്ക് വലിയൊരു ഫാൻബേസ് തന്നെയുണ്ട്.

പ്രായത്തെ മറികടന്ന് ഇവർ പങ്കുവയ്ക്കുന്ന റീൽ വീഡിയോകൾ എല്ലാവരുടെയും മനസ് കീഴടക്കിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ കുറച്ചുനാളുകളായി ഇരുവരും ഒന്നിച്ച് വീഡിയോകൾ ചെയ്തിരുന്നില്ല.എല്ലാവരും ഇരുവരുടെയും തിരിച്ചുവരവിനായി കാത്തിരിക്കുന്നതിന് ഇടയിലാണ് അപ്രതീക്ഷിതമായി മരണം എത്തിയത്.

അഭിനയമൊന്നും അറിയില്ലെങ്കിലും കൊച്ചുമക്കൾക്കൊപ്പം കൂടിയതാണെന്ന് ആണ് രത്നമ്മ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. ട്രെൻഡിങ് റീലുകളിൽ തുളസീധരനും രത്നമ്മയും പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോൾ ആളുകൾ ഇരുകൈയും നീട്ടിയാണ് അവരെ സ്വീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com