Thursday, October 1, 2026
Homeകേരളംതിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു: ആളപായമില്ല

തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു: ആളപായമില്ല

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. ആളാപായമില്ല. ക്ലാസ് മുറിയുടെ ഭാ​ഗമല്ല തകർന്നത്. എസ്എസ്എയുടെ ഓഫീസിന്റെ ഭാ​ഗമാണ് തകർന്നതെന്നും വിശദ പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ പറഞ്ഞു. ഫിറ്റ്നസ് എങ്ങനെ ലഭിച്ചെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

കാലപ്പഴക്കമുള്ള സ്‌കൂളാണ്. നിരവധി വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളാണിത്. സ്‌കൂളിന്റെ കാലപ്പഴക്കം സംബന്ധിച്ച് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്കൂളിൽ നിന്ന് വിദ്യാർഥികൾ വീട്ടിലേക്ക് മടങ്ങിയിരുന്നു. അഞ്ച് മണിക്ക് ശേഷമാണ് കെട്ടിടം ഇടിഞ്ഞുവീണത്.

കോർപ്പറേഷൻ ഫിറ്റ്നസ് കൊടുത്ത കെട്ടിടങ്ങളിൽ ഉൾപ്പെടുന്ന കെട്ടിടമല്ല തകർന്നതെന്ന് മേയർ വി വി രാജേഷ് പ്രതികരിച്ചു.സ്കൂൾ കെട്ടിടമോ ഓഫിസോ പ്രവർത്തിക്കുന്ന ഇടമല്ലെന്നും വി വി രാജേഷ് പറഞ്ഞു. എസ്എസ്എയുടെ ഓഫീസായി പ്രവർത്തിച്ച കെട്ടിടമാണ് തകർന്നതെന്നും, അതിന്റെ ഉത്തരവാദിത്തം നഗരസഭയ്ക്ക് അല്ലെന്നും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ