Thursday, October 1, 2026
Homeകേരളംസംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് (പവർ കട്ട്) സാധ്യതയേറി. ഉൽപ്പാദനത്തിലും ലഭ്യതയിലുമായി 565 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. തത്സമയ വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമായില്ലെങ്കിൽ ഇന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു.

മധ്യപ്രദേശിൽ നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി രാത്രി 9 മണിക്ക് ശേഷം മാത്രമായിരിക്കും ലഭ്യമാകുക. കൂടാതെ, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 250 മെഗാവാട്ട് വൈദ്യുതി മാത്രമേ പീക്ക് സമയത്ത് ലഭ്യമാകൂ. മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവും വിപണിയിലെ പ്രതിസന്ധിയുമാണ് നിലവിലെ സാഹചര്യം രൂക്ഷമാക്കിയിരിക്കുന്നത്.

ഉപഭോഗം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ഉണ്ടാകുമെന്നാണ് കെഎസ്ഇബി നൽകുന്ന സൂചന. വൈദ്യുതി ലഭ്യതയിലെ ഈ അപര്യാപ്തത പൊതുജനങ്ങളെയും വ്യവസായ മേഖലയെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ