Monday, May 25, 2026
Homeകേരളംമുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് പരാതി

മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് പരാതി

മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് ബിജെപിയുടെ പരാതി. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചു.മുഖ്യമന്ത്രിയ്ക്കും അനുയായികൾക്കുമായി വി ഐ പി ദർശനം അനുവദിച്ചു. നടന്നത് ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കാണ് ഇതുമായി ബന്ധപ്പെട്ട പരാതി കൈമാറിയിരുന്നത്. രാത്രി 11 മണി മുതൽ ദർശനത്തിനായി കാത്തുനിന്ന ഭക്തർ മുഖ്യമന്ത്രിയുടെ ദർശനത്തെ തുടർന്ന് ദർശനം ലഭിക്കാതെ മടങ്ങിയിരുന്നു.

റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂരിൽ എത്തിയത് . കർശനമായ സുരക്ഷയായിരുന്നു ക്ഷേത്ര പരിസരത്ത് ഏർപ്പെടുത്തിയിരുന്നത്. മന്ത്രിമാരും എം പി മാരും അടക്കം വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. കെ കരുണാകരന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി കൂടിയാണ് വി ഡി സതീശൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com