Thursday, September 17, 2026
Homeകേരളംകോന്നി പയ്യനാമണ്ണിലെ ചെങ്കുളം പാറമടയ്ക്കെതിരെ ഗവർണർക്ക് പരാതി നല്‍കി :ദേശീയ പരിസ്ഥിതി സംരക്ഷണവേദി കേരള ഘടകം

കോന്നി പയ്യനാമണ്ണിലെ ചെങ്കുളം പാറമടയ്ക്കെതിരെ ഗവർണർക്ക് പരാതി നല്‍കി :ദേശീയ പരിസ്ഥിതി സംരക്ഷണവേദി കേരള ഘടകം

കോന്നി ചെങ്കുളം പാറമടയ്ക്കെതിരെ ഗവർണർക്ക് പരാതിയുമായി ദേശീയ പരിസ്ഥിതി സംരക്ഷണവേദി കേരള ഘടകം.സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ഗവർണർക്ക് പരാതി നല്‍കിയത് എന്ന് ഭാരവാഹികള്‍പറഞ്ഞു .ചെങ്കുളം പാറമടയിൽ നടന്ന അപകടത്തിന്റെ അടിസ്ഥാനത്തിൽ ക്രഷർ ഉടമയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം കൊടുക്കണം എന്നും ദേശീയ പരിസ്ഥിതി സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ഷൈൻ ജി കുറുപ്പ്, ചെയർമാൻ അൻസാരി മന്ദിരം, സംസ്ഥാന കമ്മിറ്റി അംഗം ജേക്കബ് ഫിലിപ്പ് എന്നിവർ സംസ്ഥാന സർക്കാറിനോടും ആവശ്യപ്പെട്ടു.ദേശീയ പരിസ്ഥിതി സംരക്ഷണവേദി പ്രവര്‍ത്തകര്‍ ചെങ്കുളം പാറമടയില്‍ ദുരന്തം സംഭവിച്ച സ്ഥലവും സന്ദര്‍ശിച്ചു .

കോന്നി മേഖലയില്‍ അനിയന്ത്രിതമായി പാറ ഖനനം നടത്തുന്ന എല്ലാ പാറമട ക്രഷര്‍ യൂണിറ്റുകള്‍ക്കെതിരെ പരിസ്ഥിതി സംഘടനകളും പ്രദേശവാസികളും നിരവധി പരാതികള്‍ മുന്‍പ് തന്നെ നല്‍കിയിരുന്നു . എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ഈ പരാതികളില്‍ മേല്‍ അന്വേഷണം നടത്തുകയോ മേല്‍ നടപടികള്‍ സ്വീകരിച്ചതോ ഇല്ല . പഞ്ചായത്ത് തലം മുതല്‍ മുഖ്യമന്ത്രിയ്ക്ക് വരെ പലരും നിവേദനം ,പരാതി തുടങ്ങിയവ നല്‍കിയിരുന്നു . കോന്നി താലൂക്ക് വികസന സമിതി യോഗത്തില്‍ പല പ്രാവശ്യം പല അംഗങ്ങളും പരാതി ഉന്നയിച്ചിരുന്നു . എന്നാല്‍ പരിഹരിക്കേണ്ട സര്‍ക്കാര്‍ പ്രതിനിധികള്‍ കൃത്യമായി കോന്നി താലൂക്ക് വികസന സമിതികളില്‍ സ്ഥിരമായി വരാറുമില്ല .

കഴിഞ്ഞ ദിവസം കൂടിയ കോന്നി താലൂക്ക് വികസന സമിതി യോഗവും പ്രഹസനമായിരുന്നു . കോന്നി പയ്യനാമണ്ണിലെ ചെങ്കുളം പാറമടയ്ക്ക് എതിരെ പ്രദേശവാസികള്‍ നല്‍കിയ പരാതികള്‍ പല ഓഫീസിലും മുക്കി . പല പ്രാവശ്യം നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു ..രേഖകള്‍ നാട്ടുകാരുടെ കയ്യില്‍ ഉള്ളപ്പോള്‍ ആണ് പത്തനംതിട്ട ജില്ലാ അധികാരികള്‍ കൂടി പറയുന്നത് പരാതി ആരും നല്‍കിയിട്ടില്ല എന്ന് . പരാതി നല്‍കിയതിനു തെളിവുകള്‍ നാട്ടുകാരുടെ കയ്യില്‍ ഉണ്ട് .

പല പാറമടകളിലും തൊഴിലാളികള്‍ വീണു മരിക്കുന്നു എങ്കിലും പുറം ലോകം അറിയുന്നില്ല . ഇന്നലെ ചെങ്കുളം പാറമടയില്‍ പാറ ഇടിഞ്ഞു വീണു രണ്ടു പേരാണ് മരിച്ചത് .ഒരാളുടെ മൃതദേഹം ലഭിച്ചു . ഒരാളുടെ ശരീരം കൂറ്റന്‍ പാറകള്‍ക്ക് അടിയില്‍ ആണ് . പാറ നീക്കം ചെയ്യുന്ന കാര്യത്തില്‍ വലിയ പ്രതിസന്ധി ഉണ്ട് . വീണ്ടും വീണ്ടും പാറ ഇടിഞ്ഞു വീഴുന്നതിനാല്‍ മുന്‍പ് വീണ പാറ നീക്കം ചെയ്യാന്‍ എന്‍ ഡി ആര്‍ എഫിനും കഴിഞ്ഞില്ല. വലിയ മെഷ്യന്‍ എത്തിച്ചു മാത്രമേ ഈ കൂറ്റന്‍ പാറകള്‍ നീക്കം ചെയ്തു അതിനു അടിയില്‍ നിന്നും ശരീരം വീണ്ടെടുക്കാന്‍ കഴിയൂ .

ഇതേ പോലുള്ള അത്യാഹിതം ഇവിടെ നടന്നാല്‍ അധികാരികള്‍ക്ക് പോലും കാഴ്ചക്കാരായി മാറി നില്‍ക്കാനേ കഴിയൂ . യന്ത്ര സഹായം ഉള്ള ഒരു ഉപകരണവും ഇവിടെയില്ല. അത് പോരായ്മയാണ്
ഉത്തരവാദികളായ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെയും വകുപ്പ് തല നടപടി ഉണ്ടാകണം . കോന്നി മേഖലയിലെ മുഴുവന്‍ പാറമടകളിലും കര്‍ശന പരിശോധന ഉറപ്പു വരുത്തണം . മതിയായ രേഖകള്‍ ഇല്ലാത്ത എല്ലാ പാറമട /ക്രഷര്‍ യൂണിറ്റുകളും ഉടന്‍ അടച്ചു പൂട്ടണം എന്നും ആവശ്യം ഉയര്‍ന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ