സോഷ്യൽ മീഡിയയിൽ സ്ത്രീ എന്ന വ്യാജേന പ്രൊഫൈലുണ്ടാക്കി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കെഎസ് യു മുൻ നേതാവ് അറസ്റ്റിൽ. ജിതിൻ ടി വർഗീസ് ആണ്. OLX , ഫേസ്ബുക്ക് മുഖേനയാണ് തട്ടിപ്പ് നടത്തിയത്. OlX വഴി ശേഖരിച്ച ആളുകളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയത്.
MALE എസ്‌കോർട്ടിനെ ആവശ്യമുണ്ട് എന്ന് പറഞ്ഞായിരുന്നു ആളുകളുടെ കയ്യിൽ നിന്ന് ഗിഫ്റ്റ് കാർഡ്, ഗോൾഡ് കാർഡ് തുടങ്ങിയവ തട്ടിയെടുത്തത്. അടൂർ പോലീസ് സ്വമേധ എടുത്ത കേസിലാണ് നടപടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൈബർ സെല്ലിൻ്റെ സഹായത്തോടെ അതിവേഗം നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
പരസ്യം കണ്ട് ബന്ധപ്പെടുന്നവരിൽ നിന്ന് രജിസ്ട്രേഷൻ ഫീസ്, ക്ലെയിൻ്റ് ബോഡി ഇൻഷുറൻസ് ഫീസ്, മെഡിക്കൽ വെരിഫിക്കേഷൻ തുടങ്ങി വിവിധ കാരണങ്ങളാൽ പല ഘട്ടങ്ങളായി വലിയ തുകകൾ സ്വന്തം ഇയാളുടെ രീതി. പണം കൈക്കലാക്കിയ ശേഷം ഇവരെ ബ്ലോക്ക് ചെയ്ത് അടുത്ത ഇരകളെ തേടും.
അടൂർ പോലീസിൽ പരാതിയുടെ അടിസ്ഥാനത്തിൽ ലഭിച്ച സൈബർ സെല്ലിൻ്റെ സഹായത്തോടെ ബാങ്കും ഐപി വിലാസങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജിതിന് കുടുങ്ങിയത്. ഇയാളുടെ ഇത് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.



