Wednesday, May 20, 2026
Homeകേരളംപ്രതി പൂവൻ കോഴി: കൊട്ടാരക്കരയിൽ പൂവൻകോഴിയുടെ ആക്രമണത്തിൽ 74കാരിക്ക് ഗുരുതര പരിക്ക്

പ്രതി പൂവൻ കോഴി: കൊട്ടാരക്കരയിൽ പൂവൻകോഴിയുടെ ആക്രമണത്തിൽ 74കാരിക്ക് ഗുരുതര പരിക്ക്

കൊല്ലം: കടയിൽ പോയി മടങ്ങിയ 74 കാരിക്ക് നേരെ തലങ്ങും വിലങ്ങും ആക്രമണം. പ്രതിസ്ഥാനത്ത് പൂവൻ കോഴി. റോഷൻ ആൻഡ്രൂസിൻ്റെ സിനിമയുടെ കാര്യമല്ല. സംഭവം കൊട്ടാരക്കര പൂയപ്പള്ളിയിൽ പൂവൻ കോഴി നടത്തിയ ആക്രമണത്തിന് ഇര ഒരു പാവം വയോധികയാണ്. പൂവൻകോഴിയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികയുടെ മുഖത്ത് 12 തുന്നലുകളാണ് വന്നത്.

പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസ് (74) ആണ് പൂവൻ കോഴിയുടെ ആക്രമണത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു കോഴിയുടെ ആക്രമണം. സമീപത്തെ കടയിൽ പോയി വീട്ടിലേക്കു മടങ്ങുമ്പോഴാണ് കോഴി ജോയിസിന് മേൽ ചാടി കയറിയത്. തലയിൽ കയറിയ ശേഷം തലയിലും മൂക്കിൻ്റെ വശത്തും ഇടതു പുരികത്തിനു സമീപവും കൊത്തി.

ജോയ്‌സിൻ്റെ നിലവിളി കേട്ട് സമീപവാസി ഓടി എത്തി. അപ്പോഴേക്കും ജോയിസ് ചോരയിൽ കുളിച്ചു കഴിഞ്ഞു. അപ്പോഴും തലയിൽ കയറി നിന്നു പൂവൻകോഴി കൊത്തികൊണ്ടിരുന്നു. നാട്ടുകാർ ഓടി ഉടൻ തന്നെ ജോയ്‌സിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കണ്ണിലടക്കം കൊത്തേറ്റ ജോയിസിൻ്റെ മുറിവുകളിൽ 12 തുന്നൽ വേണ്ടി വന്നു. വീട്ടുകാർ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയെങ്കിലും കോഴിയെ കോടതി കേറ്റാൻ മനസില്ലാത്ത വിശാല മനസനായ ജോയിസ് കോഴിയോട് ക്ഷമിക്കുകയായിരുന്നു. മുൻപും പൂവൻ്റെ കൊത്തിന് ഇരയാകേണ്ടി വന്നവർ തലനാരിഴയ്ക്ക് രക്ഷപെട്ട സംഭവങ്ങളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com