കായംകുളത്ത് കുടുംബ പ്രശ്നത്തിന് പിന്നാലെയുണ്ടായ വാക്കു തർക്കത്തിൽ കായംകുളം പുതുപ്പള്ളി സ്വദേശികളായ ഷീജ (43),ഷിജിയുടെ ഭർത്താവ് രാജേന്ദ്രൻ (53) എന്നിവർക്കാണ് കുത്തേറ്റത്. ഷീജയുടെ സഹോദരൻ ഷാജിയാണ് കുത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.
രണ്ടുപേർക്കും ഗുരുതര പരുക്കേറ്റു. രണ്ടും പേരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ആലുവയിൽ മദ്യപന്മാർ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. പുളിഞ്ചോട് റോഡിലെ നവരത്ന ബാറിന് സമീപമാണ് സംഭവമുണ്ടായത്. രണ്ട് പേർക്ക് കുത്തേറ്റു. ഇടുക്കി സ്വദേശി അബ്ബാസ്, പൊള്ളാച്ചി സ്വദേശി ശക്തിവേൽ എന്നിവർക്കാണ് തർക്കത്തിന് പിന്നാലെ കുത്തേറ്റത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കുത്തേറ്റ ഇരുവരെയും ആദ്യം ആലുവ കാരോത്തുകുഴി ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ഒരാളുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുണ്ട്.



