കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടെ എമാരുടെ പിന്തുണ രേഖപ്പെടുത്തിയ ഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്’ ദിനപത്രത്തിലാണ് ഫോട്ടോ സഹിതമുള്ള വാർത്ത വന്നത് കെസിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, ടി സിദിഖ്, സന്ദീപ് വാര്യർ തുടങ്ങിയവർ കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നത്.
അഡ്വ. സജീവ് ജോസഫ്, അഡ്വ ടി. ഒ മോഹനൻ, ഉഷ വിജയൻ, ടി സിദ്ദിഖ് എന്നിവർ കെ എസ് ഐ വേണുഗോപാലിനെ പിന്തുണയ്ക്കുന്നതായാണ് പട്ടികയിൽ കാണുന്നത്. ഐ എസ് ബാലകൃഷ്ണൻ കെസിയേയും ചെന്നിത്തലയേയും പിന്തുണയ്ക്കുന്നതായാണ് ചിത്രത്തിൽ നിന്ന് വ്യക്തമാകുന്നത്.
അഭിപ്രായം പറയുന്നത് ജനാധിപത്യത്തിൻ്റെ സൗന്ദര്യമായിരുന്നു വിഷയത്തിൽ സന്ദീപ് വാര്യരുടെ പ്രതികരണം. മുകുൾ വാസ്‌നിക്കിൻ്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ല. ആർക്കാണ് പിന്തുണ എന്നത് പുറത്തു പറയാനില്ല. കോൺഗ്രസ് ജനാധിപത്യ പാർട്ടി. എ മാരോട് അഭിപ്രായം ചോദിച്ചാണ് തീരുമാനം എടുക്കുക. മുസ്ലിം ലീഗിനോടും പാണക്കാട് കുടുംബത്തോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്.
മാത്യു കുഴൽനാടൻ്റെ ലീഗിനെതിരായ പ്രസ്താവന കണ്ടിട്ടില്ല. ഏറ്റവും മൂലയും മുറിച്ചെടുത്ത് മാധ്യമങ്ങൾ വാർത്ത നൽകാറുണ്ട്. അതുകണ്ട് ചിലർക്ക് വിഷമം തോന്നിയിട്ട് ഉണ്ടാകും. കോൺഗ്രസ്സ് ഫ്‌ലക്‌സ് ഉയർത്തുന്നതും പ്രകടനവും എല്ലാം ജനാധിപത്യത്തിൻ്റെ ഭാഗം, പരിധി കടക്കരുത്. വാരണാസിയിൽ മോദി വിയർത്തു ജയിച്ചത് പോലെയാണ് ധർമ്മടത്ത് പിണറായിയും ജയിച്ചത് – സന്ദീപ് വാര്യർ പറഞ്ഞു.
എഐസിസി നിരീക്ഷകരുടെ റിപ്പോർട്ട് ഇന്ന് ഹൈക്കമാൻ്റിൻ സമർപ്പിക്കും. മുഖ്യമന്ത്രി ചർച്ചകളിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനം എടുക്കുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ട്വൻ്റിഫോറിനോട് പറഞ്ഞു.



