Thursday, September 24, 2026
Homeകേരളംമുഖ്യമന്ത്രി കസേര: വി ഡി സതീശന് വേണ്ടിയും ഡൽഹി കേരള ഹൗസിന് മുന്നിൽ ഫ്ലക്സ് ബോർഡ്

മുഖ്യമന്ത്രി കസേര: വി ഡി സതീശന് വേണ്ടിയും ഡൽഹി കേരള ഹൗസിന് മുന്നിൽ ഫ്ലക്സ് ബോർഡ്

വി ഡി സതീശന് വേണ്ടിയും ഡൽഹി കേരള ഹൗസിന് മുന്നിൽ ഫ്ലക്സ് ബോർഡ്. പട നയിച്ചവൻ നാട് നയിക്കട്ടെ എന്ന വാചകത്തോടെ ഡൽഹിയിൽ മലയാളി കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. നേരത്തെ കെസി വേണുഗോപാൽ അനുകൂല ഫ്ലക്സ് മാത്രമായിരുന്നു കേരള ഹൗസിന് പുറത്തുണ്ടായിരുന്നത്.

സംസ്ഥാനത്ത് മുഖ്യമന്ത്രി ചർച്ച സജീവമായിരിക്കെ ഇന്നും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കെസി വേണുഗോപാലിനായും വി ഡി സതീശനായും രമേശ് ചെന്നിത്തലയ്ക്കായുമാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്. എറണാകുളം പെരുമ്പാവൂരിലും തൃക്കാക്കരയിലും കോട്ടയത്തും പാലായിലും ആലപ്പുഴയിലും കെസി വേണുഗോപാലിനായി ഫ്ലക്സുകൾ ഉയർന്നു. തൃക്കാക്കര വള്ളത്തോൾ ജങ്ഷനിലും കെ സിക്കായി ഫ്ലകസുകൾ സ്ഥാപിച്ചു. കോട്ടയത്ത് ഡിസിസി ഓഫീസിന് സമീപത്തും നഗരത്തിലും പാലയിലും സമാനമായ രീതിയിൽ കെസിക്കായി ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പത്തനംതിട്ടയിലും പെരുന്പാവൂരിലും കോഴിക്കോടും കൊല്ലം ചിന്നക്കടയിലും രമേശ് ചെന്നിത്തലയെ അനുകൂലിച്ചും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. കേരളത്തെ നയിക്കാൻ രമേശ് ചെന്നിത്തല എന്നാണ് തലവാചകം. വയനാട് മേപ്പാടി പള്ളിക്കവലയിലെത്തുന്നു എന്ന പേരിൽ വി ഡി സതീശനായി ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്. വി.ഡി. സതീശൻ്റെ കൂറ്റൻ ഫ്ലെക്സ് ബോർഡുമായി കോഴിക്കോട് തൊട്ടിൽപ്പാലത്ത് യു.ഡി.എഫ് ആഹ്ലാദപ്രകടനം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ