Saturday, August 8, 2026
Homeകേരളംമുഖ്യമന്ത്രി..സതീശാ..'; വി ഡി സതീശന് എറണാകുളത്തു വൻ വരവേൽപ്പ്

മുഖ്യമന്ത്രി..സതീശാ..’; വി ഡി സതീശന് എറണാകുളത്തു വൻ വരവേൽപ്പ്

വി ഡി സതീശന് എറണാകുളത്ത് വൻ വരവേൽപ്പ്. എറണാകുളം റെയിൽവേ സ്റ്റേഷനിൽ വരവേൽപ്പ് നൽകി നൂറുകണക്കിന് പ്രവർത്തകർ. മുഖ്യമന്ത്രി എന്ന മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ വിഡി സതീശനെ സ്വീകരിച്ചത്.

ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ളവർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ‌കെഎസ്‌യു പ്രവർത്തകരും സ്വീകരണത്തിനായി എത്തിയിരുന്നു. തിരുവനന്തപുരത്തെ വിജയാഘോഷത്തിന് ശേഷം ഇന്നാണ് വിഡി സതീശൻ എറണാകുളത്ത് എത്തിയത്.

അതേസമയം എറണാകുളം ഡിസിസിക്ക് മുന്നിൽ കെ സി വേണുഗോപാലിന് അഭിനന്ദനം അറിയിച് ഫ്ലക്സ് ബോർഡ് ഉയർന്നു. വി ഡി സതീശൻ്റെ സ്വീകരണ പരിപാടി ഡിസിസിയിൽ എത്താനിരിക്കെയാണ് ഫ്ലക്സ് ഉയർന്നത്. ഇതിനിടെ മുഖ്യമന്ത്രി ചർച്ചകളിലേക്ക് ഔദ്യോഗികമായി കടന്ന് കോൺഗ്രസ്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചർച്ച നടത്തി. മല്ലികാർജുൻ ഖർഗെയുടെ വസതിയിലായിരുന്നു ചർച്ച.

നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും. ഓൺലൈൻ യോഗം ചേരാനും സാധ്യത. നിയമസഭാ കക്ഷി യോഗത്തിൽ ഭൂരിപക്ഷം ലഭിക്കുമെന്ന വിശ്വാസത്തിലാണ് കെ സി വേണുഗോപാൽ. ഘടകകക്ഷികളെ കൂടെ നിർത്തി വി ഡി സതീശൻ വിഭാഗവും, അനുഭവപരിചയം പറഞ്ഞ് രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരും മുഖ്യമന്ത്രിസ്ഥാനത്തിനായി ശ്രമം നടത്തുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ