ചില ഭക്ഷണങ്ങൾ കഴിക്കുന്നത് രാത്രി ഉറക്കത്തിന് സഹായിക്കും. ശരീരത്തിന്‍റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഉറക്കം അനിവാര്യമാണ്. പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. കാരണം കണ്ടെത്തി പരിഹാരം തേടുക ഏറെ പ്രധാനമാണ്. ചില ഭക്ഷണങ്ങള്‍ ഉറക്കത്തിന് സഹായിക്കും. അത്തരത്തില്‍ രാത്രി നല്ല ഉറക്കം കിട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം…
ബദാം
ബദാമിലെ മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിൻ്റെ ഉത്പാദനം കൂട്ടും. അതിനാല് ബദാം കഴിക്കുന്നത് ഉറക്കം ലഭിക്കാൻ സഹായിക്കും.
വാൾനട്സ്
രാത്രി വാൾനട്‌സ് കഴിക്കുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
മത്തങ്ങാ വിത്ത്
മത്തങ്ങ വിത്തുകളിൽ, മഗ്‌യം, സിങ്ക് എന്നിവ മെലാറ്റോണിൻ്റെ ഉൽപ്പാദനം കൂട്ടാനും രാത്രി നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
കിവി
സെറാടോണിൻ, ഫോളേറ്റ്, വിറ്റാമിനുകൾ, ആൻ്റി ഓക്സിഡൻറുകൾ അടങ്ങിയ എന്നിവ കിവിയും ഉറക്കം ലഭിക്കാൻ സഹായിക്കും. അതിനാല് രാത്രി രണ്ട് കിവി കഴിക്കുന്നത് നല്ലതാണ്.
ചെറി
ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ ചെറിപ്പഴത്തിൽ ധാരാളം ഉണ്ട്. അതിനാല് രാത്രി ചെറി ജ്യൂസ് കുടിക്കുന്നതും ഉറക്കം ലഭിക്കാൻ സഹായിക്കും.
വാഴപ്പഴം
മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ വാഴപ്പഴം രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
ഓട്ട്സ്
ഓട്‌സ് കഴിക്കുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
മഞ്ഞൾ പാല്
പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർന്ന് രാത്രി കുടിക്കുന്നതും നല്ല ഉറക്കത്തിന് സഹായകരവുമാണ്. മഞ്ഞളിലെ കുർകുമിൻ ആണ് ഇതിന് സഹായിക്കുന്നത്.



