Wednesday, April 29, 2026
Homeകേരളംകേരളം ആര് ഭരിക്കും: ജനവിധിയറിയാൻ നാല് നാൾ മാത്രം ശേഷിക്കെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത്

കേരളം ആര് ഭരിക്കും: ജനവിധിയറിയാൻ നാല് നാൾ മാത്രം ശേഷിക്കെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത്

തിരുവനന്തപുരം: കേരളമടക്കമുള്ള 4 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലെയും ജനവിധിയറിയാൻ നാല് നാൾ മാത്രം ശേഷിക്കെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത്. കേരളം യു ഡി എഫിനാണെന്ന് ആദ്യ സർവേ ഫലം.

ടൈംസ് നൗ ജെവിസിയുടെ പ്രവചനത്തിലാണ് യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് സൂചിപ്പിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളുടെ സർവേ ഫലം. കേരളം യു ഡി എഫിനെന്ന് ടൈംസ് നൗ ജെ വി സി. യു ഡി എഫ് ജയിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം.

കേരളത്തിൽ യു ഡി എഫ് അധികാരത്തിലെത്തുമെന്ന് പീപ്പിൾസ് പൾസ്. യു ഡി എഫ് വരുമെന്ന് സിഎൻഎൻ വോട്ട് വൈബും പി മാർക്കും പുറത്തുവിട്ടു. യു ഡി എഫിന് 5 ശതമാനം മുൻതൂക്കമുണ്ടെന്നും സർവേ ഫലം. ബിജെപിക്ക് 4 സീറ്റ് വരെ പ്രവചിച്ച് പി മാർക്ക്. ബംഗാൾ ബി ജെ പി പിടിക്കുമെന്നാണ് പോൾ ഡയറിയുടെ സർവേ ഫലം.

അതേസമയം എക്സിറ്റ്പോൾ ഫലങ്ങൾ പ്രതീക്ഷയോടെയാണ് മുന്നണികൾ നോക്കുന്നത്. നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണം ആരംഭിക്കുമെന്ന് ഉറപ്പാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കിൽ 90 കടക്കുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. ഒരു സീറ്റിൽ കൂടുതൽ നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com