Wednesday, April 29, 2026
Homeകേരളംമന്ത്രി വീണാ ജോർജിനെതിരായ കെഎസ്‍യു പ്രതിഷേധത്തിൽ ജയിലിലടച്ച കെഎസ്‌യുകാർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം:...

മന്ത്രി വീണാ ജോർജിനെതിരായ കെഎസ്‍യു പ്രതിഷേധത്തിൽ ജയിലിലടച്ച കെഎസ്‌യുകാർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: അഡ്വ. ടി.ഒ. മോഹനൻ

മന്ത്രി വീണാ ജോർജിനെതിരായ കെഎസ്‍യു പ്രതിഷേധത്തിൽ ജയിലിലടച്ച കെഎസ്‌യുകാർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായികണ്ണൂർ നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. ടി.ഒ. മോഹനൻ. വധശ്രമക്കുറ്റം ചുമത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനം. കെഎസ്‌യുക്കാരെ ജയിലിൽ അടക്കുക എന്നത് ഗൂഢാലോചനയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അവർ 15 ദിവസമാണ് ജയിലിൽ കിടന്നത്. അന്യായമായാണ് അവർ ജയിലിൽ കിടന്നത്. ചെയ്തത് തെറ്റാണെന്ന് പൂർണായ ബോധ്യം മന്ത്രിക്കുണ്ട്. മന്ത്രി വീണാ ജോർജ്ജും സ്പീക്കർ എ എൻ ഷംസീറുമായിരുന്നു പിന്നിൽ. മന്ത്രി നഷ്ടപരിഹാരം നൽകണം. മന്ത്രി തന്നെ പറഞ്ഞു ഉന്തിലും തള്ളിലുമാണ് പരുക്കേറ്റതെന്ന്. 2 മാസം കഴിഞ്ഞാണ് വെളിപ്പെടുത്തൽ. അന്ന് എന്തുകൊണ്ട് പറഞ്ഞില്ല.

ക്രൂരയയാണ് മന്ത്രി പെരുമാറിയത്. നഷ്ടപരിഹാരം നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകും. ഇവരെ ജനങ്ങൾ ശിക്ഷിച്ച് കഴിഞ്ഞു. മെയ് 4നായി ഞങ്ങൾ കാത്തിരിക്കുന്നു. നിയമത്തിന്റെ ദുർവ്യാഖ്യാനിക്കാൻ പാടില്ല. നിയമപാലകർ നിയമം പാലിക്കുന്നില്ല. സ്പീക്കർ പഴയ ഡിവൈഎഫ്ഐക്കാരനായി പ്രവർത്തിച്ചുവെന്നും ടി ഓ മോഹനൻ വിമർശിച്ചു. സ്ത്രീ പുരുഷ അനുപാതം നോക്കി സമരം ചെയ്യാൻ സ്പീക്കർ KSU വിന് ക്ലാസ്സ്‌ എടുക്കേണ്ടെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ്‌ ഷമ്മാസ് മറുപടി നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com