Thursday, October 8, 2026
Homeകേരളംമുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കല്യാണ്‍ ജ്വല്ലേഴ്‌സ് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കല്യാണ്‍ ജ്വല്ലേഴ്‌സ് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് അറിയിച്ചു. എം ഡി ടി എസ് കല്യാണരാമനാണ് ഇക്കാര്യം അറിയിച്ചു. നേരത്തെ ലുലു ചെയർമാൻ എ.എ. യൂസഫലിയും സഹായം വാ​ഗ്ദാനം ചെയ്തിരുന്നു.

സഹായധനം തിരുവമ്പാടി ദേവസ്വം സെക്രട്ടറിയെ ഏല്‍പ്പിച്ചെന്നും കല്യാണരാമന്‍ അറിയിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ ചികിത്സയ്ക്കും മറ്റുമായി അരലക്ഷം രൂപ വീതവുമാണ് യൂസഫലി പ്രഖ്യാപിച്ചത്.

മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയും അനുവദിക്കാനാണ് തീരുമാനം. പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കാനും തീരുമാനമായി. പരിക്കേറ്റവരുടെ ആറ് മാസത്തേക്കുള്ള സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ