പത്തനംതിട്ട കോന്നി റോഡില്‍ കുമ്പഴ പാലത്തിനു സമീപം വച്ച് ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. ഓട്ടോ ഓടിച്ചിരുന്ന വടശ്ശേരിക്കര ചമ്പോൺ വള്ളിപറമ്പിൽ ഫിലിപ്പ്(സണ്ണി 64), അനുജന്റെ ഭാര്യ ലിസി(55 ) എന്നിവരാണ് മരിച്ചത്.
ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് അപകടമുണ്ടായത്.ജിൻസി അപകട സ്ഥലത്തുവച്ചും ഫിലിപ്പ് ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്.എതിർ ദിശയിൽ വന്ന അന്യ സംസ്ഥാന രജിസ്ട്രേഷനുള്ള ലോറിയിലേക്ക് ഓട്ടോ ഇടിച്ചു കയറിയായിരുന്നു അപകടം.
ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കുമ്പഴ ഫെഡറൽ ബാങ്കിന് സമീപം അപകടമുണ്ടായത്. കോന്നി ഭാഗത്ത് നിന്ന് കുമ്പഴ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോ. കോന്നിയിലേക്ക് പോവുകയായിരുന്ന ലോറിയിലേക്ക് ആണ് ഓട്ടോ ഇടിച്ചു കയറിയത്
മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



