ഇന്നത്തെ പരിപാടി ( 14/04/2026)
കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം ):പത്താമുദയ മഹോത്സവം ആരംഭം
വെളുപ്പിനെ 4മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ കാവ് ആചാരങ്ങൾ, തൃപ്പടി പൂജ, താംബൂല സമർപ്പണം, നവാഭിഷേക പൂജ, 999 മലക്കൊടി ദർശനം,പറയിടീൽ രാവിലെ 7 ന് പത്താമുദയ മഹോത്സവത്തിന് ആരംഭം കുറിച്ചു കൊണ്ടുള്ള മലയ്ക്ക് കരിക്ക് പടേനി, 8.30 ന് ഉപ സ്വരൂപ പൂജ, വാനരഊട്ട്, മീനൂട്ട്, മലക്കൊടി പൂജ, മലവില്ല് പൂജ, പ്രഭാത പൂജ, പുഷ്പാഭിഷേകം,
ഒന്നാം ഉത്സവം ഭദ്ര ദീപം തെളിയിക്കൽ ബി രേഷ്മ (പഞ്ചായത്ത് പ്രസിഡന്റ് അരുവാപ്പുലം, കെ ആർ കെ പ്രദീപ് (മാധ്യമ പ്രവർത്തകൻ )ജയൻ സി ആർ (ചാവരു കാവ് പ്രതിനിധി)
രാവിലെ 10 മുതൽ സമൂഹ സദ്യ, 10.30 ന് കല്ലേലി കൗള ഗണപതി പൂജ,
11.30 ന് ഊട്ട് പൂജ, ഉച്ചയ്ക്ക് രണ്ടു മുതൽ കൈകൊട്ടിക്കളിയും കലാപരിപാടികളും
വൈകിട്ട് 6.30ന് 41 തൃപ്പടി പൂജ, ദീപാരാധന ദീപക്കാഴ്ച, ചെണ്ട മേളം, രാത്രി 8മുതൽ ചരിത്ര പുരാതനമായ കുംഭപ്പാട്ട്.
ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനം നിലനിര്‍ത്തി കൗള ശാസ്ത്ര വിധി പ്രകാരം 999 മലകളെ ഉണര്‍ത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മഹോത്സവം കല്ലേലി ആദിത്യ പൊങ്കാല കല്ലേലി സാംസ്കാരിക സംഗമം എന്നിവ ഏപ്രിൽ 14 മുതൽ 23 വരെ നടക്കും . പ്രശസ്തമായ കല്ലേലി ആദിത്യപൊങ്കാല ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ 9 മണിക്ക് വിശിഷ്ട വ്യക്തിത്വങ്ങള്‍ ഭദ്ര ദീപം തെളിയിക്കും .ആയിരക്കണക്കിന് ഭക്തര്‍ ചേര്‍ന്ന് കല്ലേലി പൂങ്കാവനത്തില്‍ പൊങ്കാല സമര്‍പ്പിക്കും .
പത്തു ദിവസവും വെളുപ്പിന് 4 മണി മുതൽ മലയുണർത്തൽ, കാവുണർത്തൽ ആചാരങ്ങൾ ആരംഭിക്കും. 8.30 മുതൽ ഉപസ്വരൂപ പൂജകൾ, വാനരയൂട്ട്, മീനൂട്ട് പ്രഭാത പൂജ ,നിത്യ അന്നദാനം , ഊട്ടു പൂജ ,സന്ധ്യാ വന്ദനം, ദീപ നമസ്ക്കാരം ,ദീപാക്കാഴ്ച എന്നിവ നടക്കും.
ഒന്നാം ഉത്സവ ദിനമായ ഏപ്രിൽ 14 ന്പത്താമുദയ മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള മലയ്ക്ക് പടേനി, കല്ലേലി കൗള ഗണപതിപൂജ. രണ്ടാം ദിവസം വിഷുക്കണി ദർശനം, വടക്കൻചേരി വല്യച്ഛൻ പൂജ. മൂന്നാം ദിവസം കുട്ടിച്ചാത്തൻ പൂജ, ഹരിനാരായണ പൂജ.
നാലാം ദിവസം ആദ്യ ഉരു മണിയൻപൂജ, പിതൃപൂജ, ആശാൻ പൂജ. അഞ്ചാം ദിവസം 999 മലപൂജ, മൂർത്തിപൂജ, പാണ്ടി ഊരാളി അപ്പൂപ്പൻ പൂജ. ആറാം ദിവസം കൊച്ചുകുഞ്ഞ് അറുകല പൂജ, യക്ഷിയമ്മ പൂജ. ഏഴാം ദിവസം ഭാരതപൂങ്കുറവൻ അപ്പൂപ്പൻ – ഭാരതപൂങ്കുറത്തി അമ്മൂമ്മ പൂജ. എട്ടാം ദിവസം വനദുർഗ്ഗ അമ്മ – പരാശക്തി അമ്മ പൂജ, ഒമ്പതാം ദിവസം കല്ലേലി അമ്മൂമ്മ പൂജ എന്നിവ വിശേഷാല്‍ പൂജകളായി സമര്‍പ്പിക്കും .
പത്താമുദയ മഹോത്സവ ദിനമായ ഏപ്രിൽ 23 ന് രാവിലെ 6 മണിയ്ക്ക് 1001 കരിക്ക് പടേനി സമര്‍പ്പിക്കും രാവിലെ 9 നു പ്രഭാത പൂജയോടു അനുബന്ധിച്ച് പുഷ്പാഭിക്ഷേം നടക്കും . തുടര്‍ന്ന് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാല സിനിമ താരങ്ങളായ പ്രിയങ്ക നായർ, സീമ ജി. നായർ, ഗായിക അഞ്ജന കടമ്പനാട് എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം തെളിയിക്കും .
രാവിലെ 11 നു കല്ലേലി സാംസ്കാരിക സമ്മേളനം ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടനം ചെയ്യും . അടൂർ പ്രകാശ് എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി , കെ.യു. ജനീഷ് കുമാർ എം.എൽ.എ. സാമൂഹിക സാംസ്കാരിക സാഹിത്യ ജീവകാരുണ്യ രാഷ്ട്രീയ ഗോത്ര മത വിഭാഗത്തിലെ പ്രമുഖര്‍ സംസാരിക്കും .12 മണിയ്ക്ക് 999 മലയുടെ സ്വർണ്ണ മലക്കൊടി എഴുന്നള്ളത്ത്, ആനയൂട്ട് വൈകിട്ട് ആറു മണിയ്ക്ക് അച്ചൻകോവിൽ നദിയിൽ കല്ലേലി വിളക്ക് തെളിയിക്കൽ എന്നിവ നടക്കും .
ഒന്നാം ഉത്സവം മുതല്‍ വിവിധ സമിതികളുടെ കൈകൊട്ടിക്കളി , നൃത്തോത്സവം,നൃത്ത സംഗീത നാടകം ,ഫ്യൂഷന്‍ , നാടന്‍ പാട്ടും ദൃശ്യാവിഷ്കാരം എന്നിവ നടക്കും
പത്താമുദയ രാത്രിയില്‍ തനതു പാരമ്പര്യ കലകളായ കുംഭപ്പാട്ട്, ഭാരതക്കളി,തലയാട്ടം കളി ,കമ്പ് കളി ,മുടിയാട്ടം എന്നിവയും നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു



