Wednesday, September 9, 2026
Homeകേരളംനിയമസഭ തിരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

നിയമസഭ തിരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

നിയമസഭ തിരഞ്ഞെടുപ്പ് : ജില്ലയില്‍ 1729 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡീഫേയ്സ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഇതുവരെ (മാര്‍ച്ച് 20) നീക്കം ചെയ്തത് 1729 പ്രചരണ സാമഗ്രികള്‍. 66 പ്രചരണ ബോര്‍ഡ്, 1528 പോസ്റ്റര്‍, 87 ബാനര്‍, 114 മറ്റ് പ്രചരണ ബോര്‍ഡ് എന്നിവയാണ് നീക്കം ചെയ്തത്.

മാതൃക പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ ഡി എം ഡെപ്യൂട്ടി കലക്ടര്‍ ജി സുരേഷ് ബാബു, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കിഫ്ബി സ്പെഷ്യല്‍ തഹസില്‍ദാര്‍ ജി ആനന്ദ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന കര്‍ശനമാക്കി. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതി, ചിത്രം, വീഡിയോ എന്നിവ തത്സമയം പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പ് മുഖേനെ അയക്കാം. സി-വിജില്‍ ആപ്പില്‍ ഇതുവരെ 534 പരാതി ലഭിച്ചു. 473 പരാതിക്ക് നടപടി സ്വീകരിച്ചു.

നിയമസഭ തിരഞ്ഞെടുപ്പ് : പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ എട്ടിന്

വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ എട്ടിന് രാവിലെ എട്ട് മുതല്‍ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ വിതരണ – സ്വീകരണ കേന്ദ്രങ്ങളില്‍ ആരംഭിക്കും. ജില്ലയില്‍ ആകെ 1207 പോളിംഗ് ബൂത്തുകളാണ് ഉള്ളത്.

ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രം

തിരുവല്ല – മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുറ്റപ്പുഴ
ആറന്മുള – മൗണ്ട് ബഥനി ഇഎച്ച്എസ്എസ്, മൈലപ്ര
അടൂര്‍- സര്‍ക്കാര്‍ ബിഎഡ് സെന്റര്‍, അടൂര്‍
റാന്നി – സെന്റ് തോമസ് കോളജ്, റാന്നി
കോന്നി – മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി, മലയാലപ്പുഴ

ജില്ലയില്‍ രണ്ട് പൊതുനിരീക്ഷകര്

നിയമസഭ തിരഞ്ഞെടുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ നടപടിക്രമങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിന് ജില്ലയില്‍ രണ്ട് പൊതു നിരീക്ഷകര്‍. കോന്നി, റാന്നി മണ്ഡലങ്ങളില്‍ മഹേഷ് ഐ പട്ടേലും തിരുവല്ല, ആറന്മുള, അടൂര്‍ മണ്ഡലങ്ങളില്‍ മോനിഷ ബാനര്‍ജിയുമാണ് പൊതുനിരീക്ഷകര്‍. പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് നിരീക്ഷകരുടെ ക്യാമ്പ് ഓഫീസ്.

നിരീക്ഷകര്‍, സ്ഥലം, സന്ദര്‍ശന സമയം, ഫോണ്‍, ഇ-മെയില്‍ ക്രമത്തില്‍
മഹേഷ് ഐ പട്ടേല്‍ -സര്‍ക്കാര്‍ അതിഥി മന്ദിരം (രാവിലെ 10 മുതല്‍ 11 വരെ), 8590645258,
generalobserverpta26@gmail.com
മോനിഷ ബാനര്‍ജി – സര്‍ക്കാര്‍ അതിഥി മന്ദിരം (വൈകിട്ട് 4 മുതല്‍ 6 വരെ), 9567902352,
generalobserver2pta26@gmail.com

തിരഞ്ഞെടുപ്പ് പ്രചാരണ ഹാള്‍ ബുക്കിംഗ്: വിവരം രേഖാമൂലം അധികൃതരെ അറിയിക്കണം

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളും അവരുടെ ഏജന്റുമാരും രാഷ്ട്രീയ കക്ഷികളും പ്രചാരണ പരിപാടിക്ക് ഓഡിറ്റോറിയം, കമ്മ്യൂണിറ്റി ഹാള്‍ എന്നിവ ബുക്ക് ചെയ്യുമ്പോള്‍ ഓഡിറ്റോറിയം ഉടമസ്ഥര്‍ ബന്ധപ്പെട്ട വിവരം ഉദ്യോഗസ്ഥരെ അറിയിക്കണം. പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം ഉള്‍പ്പെട്ട നിയോജക മണ്ഡലം ചുമതലയുള്ള അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഓഫീസര്‍മാര്‍ക്ക് രേഖാമൂലം വിവരം നല്‍കണം. തിരഞ്ഞെടുപ്പ് കാലയളവിലെ മറ്റ് ബുക്കിംഗ് വിവരങ്ങളും ഉദ്യോഗസ്ഥരെ അറിയിക്കണം. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ 1951 ജനപ്രാതിനിധ്യ നിയമപ്രകാരം നിയമനടപടി സ്വീകരിക്കും.

അച്ചടിശാല ഉടമസ്ഥര്‍ പ്രചരണ സാമഗ്രികള്‍ പ്രിന്റ് ചെയ്യാന്‍ സത്യവാങ്മൂലം സൂക്ഷിക്കണം

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയോജക മണ്ഡലങ്ങളിലെ ഏതെങ്കിലും സ്ഥാനാര്‍ഥികളോ അവരുടെ ഏജന്റുമാരോ രാഷ്ട്രീയ പാര്‍ട്ടികളോ പോസ്റ്റര്‍, ബാനര്‍, മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവ പ്രിന്റ് ചെയ്യുമ്പോള്‍ പ്രിന്റിംഗ് ജോലി ഏല്‍പ്പിക്കുന്നവരില്‍ നിന്ന് പരിചിതരായ രണ്ട് വ്യക്തികള്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കണം. പ്രിന്റ് ചെയ്യുന്ന പ്രചാരണ സാമഗ്രികളില്‍ പ്രിന്റിംഗ് സ്ഥാപനം, പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേര്, മേല്‍വിലാസം, കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം. അവയുടെ രണ്ട് കോപ്പിയും സത്യവാങ്മൂലത്തിന്റെ പകര്‍പ്പും, പ്രസ്സ് പ്രവൃത്തിക്കുന്ന പ്രദേശത്തെ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറിന് മൂന്ന് ദിവസത്തിനകം കൈമാറണം. നിര്‍ദേശം പാലിക്കാത്ത അച്ചടിശാലകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.

ആരാധനാലയങ്ങള്‍ പ്രചാരണ വേദിയാക്കരുത്; ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുത്

മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് ക്ഷേത്രം, പള്ളി, മറ്റ് ആരാധനാലയം എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്. ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ല. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ മതപരമായും ഭാഷാപരമായും സംഘര്‍ഷം ഉളവാക്കുന്നതും നിലവിലുളള ഭിന്നതയ്ക്ക് ആക്കം കൂട്ടുന്നതും പരസ്പരം വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടരുത്.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും കുറിച്ച് വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അത് നയം, നടപടി, മുന്‍കാല പ്രവര്‍ത്തനം, നിലവിലുള്ള പ്രവൃത്തി എന്നിവയില്‍ ഒതുക്കണം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയോ പ്രവര്‍ത്തകരുടേയോ പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കരുത്. രാഷ്ട്രീയ അഭിപ്രായ ഭിന്നതകളുടെ പേരില്‍ വ്യക്തികളുടെ വീടിന് മുമ്പില്‍ പ്രകടനം നടത്തുക, പിക്കറ്റ് ചെയ്യുക എന്നിവ അനുവദനീയമല്ല. ശാന്തവും സമാധാനപരവുമായ കുടുംബ ജീവിതത്തിനുള്ള ഓരോ വ്യക്തിയുടെയും അവകാശം പൂര്‍ണമായും സംരക്ഷിക്കണം.

അനുവാദമില്ലാതെ മറ്റൊരാളുടെ ഭൂമിയോ കെട്ടിടമോ ചുറ്റുമതിലോ പ്രചാരണ പ്രവര്‍ത്തനങ്ങളായി ഉപയോഗിക്കരുത്. മറ്റു പാര്‍ട്ടിക്കാരുടെ പരിപാടികളില്‍ കുഴപ്പമുണ്ടാക്കുന്നതും അവിടെ ലഘുലേഖകളോ മറ്റോ വിതരണം ചെയ്യുന്നതും കുറ്റകരമാണ്. ഒരു പാര്‍ട്ടിയുടെ പോസ്റ്ററും ബാനറും മറ്റും മറ്റൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യാന്‍ പാടില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മൈതാനം ഉള്‍പ്പെടെയുള്ള പൊതുസ്ഥലം അനുവദിക്കുമ്പോള്‍ നിഷ്പക്ഷമായി എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഒരുപോലെ ലഭ്യമാക്കണം.

ഔദ്യോഗിക ജോലി പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുകയോ വോട്ടര്‍മാര്‍ക്ക് പണവും മറ്റ് പ്രലോഭനവും നല്‍കരുത്. സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന ഔദ്യോഗികമല്ലാത്ത സ്ലിപ്പുകളില്‍ ചിഹ്നം, പാര്‍ട്ടിയുടെ പേര്, സ്ഥാനാര്‍ഥിയുടെ പേര് തുടങ്ങിയ വിവരം ഉള്‍പ്പെടുത്തരുത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍, റിട്ടേണിംഗ് ഓഫീസര്‍, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ തുടങ്ങിയവര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതൊരു വിഷയത്തിലും പുറപ്പെടുവിക്കുന്ന നിര്‍ദേശം, ഉത്തരവ് തുടങ്ങിയവ കൃത്യമായും പാലിക്കണം.

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 14 പത്രിക കൂടി സമര്‍പ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് ജില്ലയില്‍  (മാര്‍ച്ച് 21) സമര്‍പ്പിച്ചത് 14 പത്രിക.
തിരുവല്ല നിയോജക മണ്ഡലത്തില്‍ മൂന്നും കോന്നി നിയോജക മണ്ഡലത്തില്‍ രണ്ടും ആറന്മുള, അടൂര്‍, റാന്നി നിയോജക മണ്ഡലത്തില്‍ ഒന്നു വീതം സ്ഥാനാര്‍ഥികളാണ് പത്രിക നല്‍കിയത്.

തിരുവല്ല നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ സ്ഥാനാര്‍ഥി മാത്യു ടി തോമസ് രണ്ട് സെറ്റും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. വര്‍ഗീസ് മാമ്മന്‍ രണ്ട് സെറ്റും ബിജെപി സ്ഥാനാര്‍ഥി അനൂപ് ആന്റണി ഒരു സെറ്റ് പത്രികയും വരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചു. കോന്നി നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സതീഷ് കൊച്ചുപറമ്പില്‍ രണ്ട് സെറ്റ് പത്രിക വരണാധികാരിക്കും സി.പി.ഐ (എം) സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാര്‍ ഒരു സെറ്റ് പത്രിക ഉപവരണാധികാരിക്ക് മുമ്പാകെയും സമര്‍പ്പിച്ചു.

ആറന്മുള നിയോജക മണ്ഡലത്തില്‍ സി.പി.ഐ (എം) സ്ഥാനാര്‍ഥി വീണാ ജോര്‍ജ് ഒരു സെറ്റ് പത്രിക വരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചു. റാന്നി നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി അഡ്വ. പ്രമോദ് നാരായണ്‍ മൂന്ന് സെറ്റ് പത്രിക ഉപവരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചു. അടൂര്‍ നിയോജക മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥി പ്രിജി കണ്ണന്‍ രണ്ട് സെറ്റ് പത്രിക വരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചു. ജില്ലയില്‍ ഇതുവരെ 15 പത്രികയാണ് ആകെ സമര്‍പ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ