Friday, October 9, 2026
Homeകേരളംഎൽപിജി പ്രതിസന്ധി: കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷൻ 23-ന് സംസ്ഥാനവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു

എൽപിജി പ്രതിസന്ധി: കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷൻ 23-ന് സംസ്ഥാനവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പാതകവാതക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സംസ്ഥാനവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍. മാർച്ച് 23-നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.  സംസ്ഥാനത്തുടനീളം ഹോട്ടലുകളും ഭക്ഷണശാലകളും അടച്ചിടുമെന്നാണ് വിവരം. പാചകവാതകം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധപ്രകടനം നടത്തുന്നത്.

അതേസമയം, ആലപ്പുഴയിലെ ഹോട്ടലുകളിൽ ഭക്ഷണത്തിന് വില വർദ്ധിപ്പിച്ചു. 30 രൂപയാണ് കൂട്ടിയത്. നോൺവെജ് ഭക്ഷണങ്ങൾക്കാണ് വില വർദ്ധിപ്പിച്ചിരിക്കുന്നത്. ​എൽപിജി ഉപയോ​ഗിച്ച് പാകം ചെയ്യുന്ന വിഭവങ്ങൾക്കായിരിക്കും മുമ്പത്തേക്കാൾ‌ കൂടുതൽ പണം ഈടാക്കുക. അൽഫാം, ഷവർമ പോലെയുള്ള വിഭവങ്ങൾക്കും ബിരിയാണിക്കും 10 രൂപ മുതൽ 30 രൂപ വരെ വില ഉയർന്നു. പാകം ചെയ്യാൻ അധികസമയം ചെലവഴിക്കുന്ന ഭക്ഷണവിഭവങ്ങൾക്കാണ് വില കൂട്ടിയത്.

എൽപിജി ക്ഷാമത്തെ തുടർന്ന് പല ഹോട്ടലുകളും വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്. ‍‍ആലപ്പുഴയിൽ ആയിരത്തോളം ഹോട്ടലുകളാണ് അടച്ചത്. കൂടാതെ ചില ​ഹോട്ടലുകൾ പൂട്ടലിന്റെ വക്കിലുമാണ്. മാത്രമല്ല, ഹോട്ടലുകളിലും കാറ്ററിം​ഗ് സ്ഥാപനങ്ങളിലും ഉൾപ്പെടെയുള്ള മേഖലകളിൽ ജോലി ചെയ്യുന്നവരിൽ പലർക്കും ജോലി നഷ്ടമായി.

ചെറിയ റെസ്റ്റോറന്റുകൾ, തെരുവോര ഭക്ഷണശാലകൾ, എന്നിവയിൽ പലതും അടച്ചുപൂട്ടുകയോ ജോലിക്കാരെ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ദിവസവും 500,600 രൂപ ശമ്പളം വാങ്ങുന്ന സാധാരണക്കാരെയാണ് ഈ സാഹചര്യം പ്രതികൂലമായി ബാധിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ